Image

കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ മേഖലാ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 11-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 September, 2014
കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ മേഖലാ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 11-ന്‌
ഡിട്രോയിറ്റ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ഡിട്രോയിറ്റ്‌ മേഖലാ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച രാവിലെ മുതല്‍ ട്രോയിലുള്ള ഭാരതീയ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ റ്റി.എന്‍ നായര്‍ ഉദ്‌ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ചിന്മയാ മിഷന്‍ ഡാളസ്‌ കേന്ദ്രത്തിന്റെ റസിഡന്റ്‌ ആചാര്യനും യുവകേന്ദ്രയുടെ നാഷണല്‍ ഡയറക്‌ടറുമായ സ്വാമി സര്‍വ്വേശാനന്ദ മുഖ്യാതിഥിയായിരിക്കും.

ശോഭാ ജയകുമാര്‍, ബിനി പണിക്കര്‍, ശബരി സുരേന്ദ്രന്‍ എന്നിവരുടെ പ്രഭാതസ്‌മരണ ഭജനാവലിയോടെ ആരംഭിക്കുന്ന സാംസ്‌കാരിക-ബൗദ്ധിക ചര്‍ച്ചകളും കലാപരിപാടികളും, അത്താഴവിരുന്നിനോടനുബന്ധിച്ച്‌ സുനില്‍ പൈങ്കോള്‍, ബിനു പണിക്കര്‍, സുഭാഷ്‌ രാമചന്ദ്രന്‍, നീതു ശ്രീകാന്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്തിഗാനസുധയോടെ സമാപിക്കും.

സനാതന ധര്‍മ്മത്തിന്റെ പ്രായോഗിക പരിശീലനങ്ങള്‍, യുവജനങ്ങളുടെ ബൗദ്ധീകവും വൈകാരികവുമായ വളര്‍ച്ചയുടെ ക്രമമായ സമന്വയം, ശ്രീകൃഷ്‌ണ കഥാചരിതം, വിവിധ മതങ്ങളിലെ ആദ്ധ്യാത്മിക സമാനതകള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും.

കെ.എച്ച്‌.എന്‍.എ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി ഗണേശ്‌ നായര്‍, ദേശീയ നേതാക്കളായ വിനോദ്‌ കെയാര്‍കെ, അരവിന്ദ്‌ പിള്ള, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സുരേന്ദ്രന്‍ നായര്‍, സതീശന്‍ നായര്‍, രാധാകൃഷ്‌ണന്‍, ഡോ. സതി നായര്‍, രാജേഷ്‌ കുട്ടി എന്നിവര്‍ പങ്കെടുക്കും. സ്വാമി സര്‍വ്വേശ്വരാനന്ദ മുഖ്യ പ്രഭാഷണം നടത്തുന്നതും, യുവജനങ്ങളുടെ പ്രത്യേക ശിബിരത്തിലെ മുഖ്യകാര്യദര്‍ശിയുമാരിക്കും. മെട്രോ ഡിട്രോയിറ്റ്‌ കൂടാതെ ഷിക്കാഗോ, ടൊറന്റോ, വിന്‍സര്‍, സാഗ്‌നസ്‌, റ്റൊലീസോ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടായിരിക്കും. സനാതന ധര്‍മ്മത്തിന്റെ വിശ്വമാനവീകത പരിചയപ്പെടുത്തുന്ന ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ കേരളത്തില്‍ നിന്നെത്തുന്ന പ്രഭാഷകന്‍ എം.കെ. മാധവന്‍ മാസ്റ്ററായിരിക്കും.

മാതാ അമൃതാനന്ദമയി നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളുട അമേരിക്കയിലെ പ്രമുഖ സംഘാടകരില്‍ ഒരാളായ ശ്രീകാന്ത്‌ കൈമള്‍, ആപിയുടെ മുന്‍ പ്രസിഡന്റ്‌ ഡോ. നരേന്ദ്രകുമാര്‍, നോവ എനര്‍ജി സി.ഇ.ഒ ആനന്ദ്‌ ഗംഗാധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഏകദിന കണ്‍വന്‍ഷന്റെ വിജത്തിനായി രാജേഷ്‌ നായര്‍ (ചെയര്‍മാന്‍), അനില്‍ കോളോത്ത്‌ (കണ്‍വീനര്‍), രമ്യാ കുമാര്‍ (ട്രഷറര്‍), ബൈജു പണിക്കര്‍, ഡോ. ഗീതാ നായര്‍, സുദര്‍ശന കുറുപ്പ്‌, മനോജ്‌ കൃഷ്‌ണന്‍, പ്രസന്ന മോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സുരേന്ദ്രന്‍നായര്‍ (ഡിട്രോയിറ്റ്‌) അറിയിച്ചതാണിത്‌.
കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ മേഖലാ കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 11-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക