ഹൈദരാബാദ്: കോണ്‍ഗ്രസില്‍ ലയിച്ച പ്രജാരാജ്യം പാര്‍ട്ടിയോടുള്ള
സമീപനത്തില്‍ തൃപ്തിയില്ലെന്ന് പ്രജാരാജ്യം പാര്‍ട്ടി സ്ഥാപകനും തെലുങ്ക്
നടനുമായ ചിരഞ്ജീവി. തന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതുകൊണ്ടാണ്
ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്ക്കുന്നതെന്ന കാര്യം
മറക്കരുതെന്നും ചിരഞ്ജീവി ഓര്‍മ്മിപ്പിച്ചു.
മന്ത്രിസഭാ പുനസംഘടനയും മറ്റ് പദവികളുടേയും കാര്യത്തില്‍ തന്റെ
പാര്‍ട്ടിയില്‍ നിന്ന് വന്ന അംഗങ്ങളെ കോണ്‍ഗ്രസ് അവഗണിക്കുകയാണെന്നും
അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ്
ചിരഞ്ജീവി ഇങ്ങനെ പറഞ്ഞത്. 295 അംഗ നിയമസഭയില്‍ 18 പേര് പ്രജാരാജ്യം
എം.എല്‍.എമാരാണ്.
153 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന് 20 പേര് ജഗന്മോഹന്
റെഡ്ഢിയുടെ പാര്‍ട്ടിയിലേക്ക് പോയത് ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിലാണ്
ചിരഞ്ജീവിയുടെ പാര്‍ട്ടിയുമായി ലയനം നടത്തിയത്. 2008 ല്‍
പ്രജാരാജ്യമുണ്ടാക്കിയ ചിരഞ്ജീവി കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്
കോണ്‍ഗ്രസുമായി ലയിച്ചത്. കഴിഞ്ഞ ആഗസ്തിലാണ് ചിരഞ്ജീവിക്ക് കോണ്‍ഗ്രസില്‍
പ്രാഥമികാഗത്വം ലഭിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല