ചെന്നൈ: ബ്ലൂഫിലിമില്‍ അഭിനയിപ്പിക്കാന്‍ നിര്‍ബന്ധിപ്പിച്ച ഭര്‍ത്താവിനെ
കൊലപ്പെടുത്തിയ യുവ നടി അറസ്റ്റില്‍. തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള
യുവനട ചെന്നൈ സ്വദേശി ശ്രുതി ചന്ദ്രലേഖ (22) ആണ് അറസ്റ്റിലായത്.
തിരുനെല്‍വേലി സ്വദേശിയും ബിസിനസുകാരനുമായ റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സോ
(35) യാണ് കൊല്ലപ്പെട്ടത്. നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് തന്നെ
നിരന്തരം നിര്‍ബന്ധിച്ചുവെന്നും അതില്‍ ദേഷ്യം പൂണ്ടാണ് കൊല നടത്തിയതെന്നും ശ്രുതി
പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകത്തിന് നടിയെ സഹായിച്ച ഏഴു
പേരില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു, മറ്റ് മൂന്നു പേര്‍ക്കായുള്ള
തിരച്ചില്‍ നടന്നു വരികയാണ്.
രണ്ടാം വിവാഹിതയായ ശ്രുതി, ആദ്യഭര്‍ത്താവ്
മഞ്ജുനാഥുമായി പിരിഞ്ഞ ശേഷമാണ് സേലത്ത് വച്ച് പ്രിന്‍സോയുമായി
പരിചയത്തിലാവുന്നത്. ആദ്യ വിവാഹാം പതിനാറാം വയസിലായിരുന്നു. പ്രിന്‍സോയും നേരത്തെ
സോന എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. പിന്നീട് പിരിഞ്ഞു. ബിസിനസില്‍
പ്രിന്‍സോയ്ക്ക് കനത്ത നഷ്ടം സംഭവിച്ചതോടെയാണ് ശ്രുതിയുമൊന്നിച്ച് അയാള്‍
മധുരവോയലിലേക്ക് മാറിയതും ശ്രുതിയെ വിവാഹം ചെയ്തതും. അവിടെ വച്ച് സുഹൃത്തുക്കളായ
ഉമാചന്ദ്രന്‍, ജോണ്‍ പ്രിന്‍സണ്‍ എന്നിവരുമായി ഓണ്‍ലൈന്‍ സ്ഥാപനം തുടങ്ങി. എന്നാല്‍
സുഹൃത്തുക്കള്‍ പണം തിരിച്ചു ചോദിച്ചതോടെ പ്രിന്‍സോ ബിസിനസ് ബാംഗ്ളൂരിലേക്ക്
മാറ്റി സ്വന്തം നിലയില്‍ ബിസിനസ് നടത്താന്‍ തുടങ്ങി. പണം നല്‍കണമെന്ന്
സുഹൃത്തുക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതോടെ ശ്രുതിയെ നീലച്ചിത്രത്തില്‍
അഭിനയിപ്പിച്ച് കാശുണ്ടാക്കാന്‍ പ്രിന്‍സോ പ്രേരിപ്പിച്ചു. ഇതോടെയാണ് പ്രിന്‍സോയെ
കൊല്ലാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ശ്രുതി പദ്ധതിയിട്ടത്.
ജനുവരി 18ന്
പ്രിന്‍സോയെ മധുരവോയലിലുള്ള തന്റെ വീട്ടിലേക്ക് ശ്രുതി വിളിച്ചു വരുത്തി
ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തുകയായിരുന്നു.