Image

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.

ജീമോന്‍ റാന്നി Published on 05 September, 2014
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ 17 ക്രൈസ്തവ ദേവാലയങ്ങളിലെ കലാപ്രതിഭകളെ കോര്‍ത്തിണക്കി ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്‌റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം 2014 നിറപ്പകിട്ടാര്‍ന്നതും, വേറിട്ടതുമായ പരിപാടികള്‍ കൊണ്ട് അവിസ്മരണീയമായി മാറി.

സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന രണ്ടാമത് കലാസന്ധ്യയില്‍ നിന്നും സമാഹരിച്ച പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടിയിലുള്ള സെന്‌റ് തോമസ് മിഷന്‍ പ്രോജക്റ്റിന് നല്‍കി.

ഠപ്രാപ്രോഗ്രാമിനോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവ.ഫാ.എം.ടി.ഫിലിപ്പ് പ്രാര്‍ത്ഥിച്ചു. പ്രസിഡന്റ് റവ.റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി പുളിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന് കെന്‍ മാത്യൂ, റവ.റോയി തോമസ്, ഫോര്‍ട്ട്‌ബെന്‍ഡ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ കെ.പി. ജോര്‍ജ്ജ്, റവ.ഫാ.എം.ടി. ഫിലിപ്പ്, റവ.ഫാ.ജോണ്‍ പുത്തന്‍വിള, റവ. സാജു മാത്യൂ, റവ.ഫാ.മാമ്മന്‍ മാത്യൂ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.

റവ.ഫാ.ജോണ്‍ ഗീവര്‍ഗീസ്, റവ.ഫാ.ജേക്ക് കുര്യന്‍, റവ.കൊച്ചുകോശി ഏബ്രഹാം, എന്നിവരും സന്നിഹിതരായിരുന്നു.

തുടര്‍ന്ന് ഫെയര്‍ലി വര്‍ഗീസിന്റെ പ്രാര്‍ത്ഥനാഗാനത്തോടു കൂടി കലാപരിപാടികള്‍ ആരംഭിച്ചു. 17 ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങള്‍കൊണ്ട് കലാസന്ധ്യയെ ധന്യമാക്കി. നൃത്തരംഗത്ത് ഹൂസ്റ്റണില്‍ പ്രശസ്തമായ സുനന്ദ പെര്‍ഫോമിംഗ് ആര്‍ട്‌സ്, ലക്ഷ്മി സ്‌ക്കൂള്‍ ഓഫ് ഡാന്‌സ് എന്നിവിടങ്ങളിലെ കലാകാരികള്‍  അവതരിപ്പിച്ച വിവിധ നൃത്തങ്ങള്‍ പ്രോഗ്രാമിന് മാറ്റുകൂട്ടി. ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരിയും, “മാജിക് അച്ചന്‍” എന്ന ഓമനപ്പേരുള്ള റവ.സജു മാത്യൂ ബൈബിളിനെ ആധാരമാക്കി അവതരിപ്പിച്ച മാജിക്കുകള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.

അടുക്കും, ചിട്ടയും, താളവും സമന്വയിപ്പിച്ച് ഒരുമ ഹൂസ്റ്റന്‌റെ ചെണ്ടടീം അവതരിപ്പിച്ച ചെണ്ടമേളം ആകര്‍ഷകമായിരുന്നതോടൊപ്പം ഗൃഹാതുരത്വ ചിന്തകളും ഉണര്‍ത്തി. വിവിധ ഗായകര്‍ ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങളും കള്‍ച്ചറല്‍ പ്രോഗ്രാമിനെ പ്രൗഢഗംഭീരമാക്കി മാറ്റി.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ യല്‍ദോ പീറ്റര്‍, കള്‍ച്ചറല്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ റവ.ഫാ.ജേക്ക് കുര്യന്‍, കമ്മറ്റി അംഗങ്ങളായ മോസസ് പണിക്കര്‍, വാവച്ചന്‍ മത്തായി, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, നൈനാന്‍ വീട്ടിനാല്‍, എന്നിവരോടൊപ്പം റവ.കെ.ബി. കുരുവിള, എബി മാത്യൂ, കെ.കെ. ജോണ്‍, ജോണ്‍ സി.ശാമുവേല്‍ തുടങ്ങിയവര്‍ കലാസന്ധ്യയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജെലോ ജോസഫ്, അനു ബാബു എന്നിവര്‍ എംസിമാരായി പ്രവര്‍ത്തിച്ചു. എബി മാത്യൂവിന്റെ നന്ദി പ്രകാശനത്തിനുശേഷം റവ.ഫാ.എം.ടി.ഫിലിപ്പിന്റെ പ്രാര്‍ത്ഥനയ്ക്കും ആശിര്‍വാദത്തിനും ശേഷം കള്‍ച്ചറല്‍ പ്രോഗ്രാം പര്യവസാനിച്ചു.

റിപ്പോര്‍ട്ട് :ജീമോന്‍ റാന്നി

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ പ്രോഗ്രാം അവിസ്മരണീയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക