Image

മാര്‍ത്തോമ്മാ സഭ വിദ്യാഭ്യാസ ദിനാചരണം- സെപ്റ്റംബര്‍ 7 ഞായറാഴ്ച

പി.പി.ചെറിയാന്‍ Published on 05 September, 2014
മാര്‍ത്തോമ്മാ സഭ വിദ്യാഭ്യാസ ദിനാചരണം- സെപ്റ്റംബര്‍ 7 ഞായറാഴ്ച
ന്യൂയോര്‍ക്ക് : മാര്‍ത്തോമാ സഭാ വിദ്യാഭ്യാസദിനമായി ആചരിക്കുന്ന സെപ്റ്റംബര്‍ 7 ഞായറാഴ്ച നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന ഇടവകകളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും നടക്കും. ഇടവകകളില്‍ നടക്കുന്ന ആരാധനകളില്‍ ധ്യാനചിന്തകള്‍ക്ക് വിദ്യാഭ്യാസ വിഷയങ്ങള്‍ തിരഞ്ഞെടുക്കുകയും, അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്വം നല്‍കുകയും വേണമെന്ന് മെത്രാപോലീത്ത പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളുടെ ആത്മീക വര്‍ദ്ധനക്ക് സഹായിക്കുന്ന വേദപഠന ക്ലാസുകള്‍ക്കും, വ്യക്തി വികസനത്തിനുതകുന്ന ക്യാമ്പുകള്‍ക്കും, ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതികള്‍ക്കും മറ്റുവികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി 50 ലക്ഷം രൂപ ആവശ്യമാണെന്നും വിദ്യാഭ്യാസ ദിന സോത്രകാഴ്ചയിലൂടെ 2200000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും സഭാജനങ്ങളെ മെത്രാപ്പോലീത്താ അറിയിച്ചു.

സഭയുടെ ആകമാനമായ വളര്‍ച്ചയുടെ അടിത്തറ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണെന്നും, ആയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും, അവയില്‍ പ്രവര്‍ത്തിക്കുന്നവരേയും കരുതേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്നും മെത്രാപ്പോലീത്താ ഉദ്‌ബോധിപ്പിച്ചു.


മാര്‍ത്തോമ്മാ സഭ വിദ്യാഭ്യാസ ദിനാചരണം- സെപ്റ്റംബര്‍ 7 ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക