തൊടുപുഴ: തെന്നിന്ത്യന്‍ സിനിമയിലെ മഹാനടന് കമലഹാസന് ഇത്തവണ ഓണമാഘോഷിക്കാന്‍ മലയാളികള്‍ക്കൊപ്പം. താനിഷ്ടപ്പെടുന്ന നാട്ടില്‍ ഓണക്കാലത്തുതന്നെ കുറെ ദിവസങ്ങള്‍ ചെലവഴിക്കാന്‍ കഴിയുന്നതിന്‍െറ സന്തോഷത്തിലാണ് അദ്ദേഹം. ‘ദൃശ്യ’ത്തിന്‍െറ തമിഴ് പതിപ്പായ ‘പാപനാശ’ത്തില്‍ അഭിനയിക്കാനാണ് കമലഹാസന് തൊടുപുഴയില്‍ എത്തിയത്.
കേരളം പ്രത്യേകിച്ച്, ഇടുക്കി ഏറെ സുന്ദരമാണെന്ന് പറയാന്‍ കമലഹാസന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിന്‍െറ പല ഭാഗങ്ങളിലും പലതവണയും എത്തിയിട്ടുണ്ട്. എങ്കിലും ഒരോണക്കാലം മലയാളനാട്ടില്, അതും പ്രകൃതിസുന്ദരമായ ഒരു ഗ്രാമത്തില്‍ ചെലവഴിക്കാനായത് അപൂര്‍വാവസരമായി അദ്ദേഹം കാണുന്നു. തൊടുപുഴക്ക് സമീപത്തെ കാഞ്ഞാറും പരിസരപ്രദേശങ്ങളുമാണ് ‘പാപനാശ’ത്തിന്‍െറ 40 ദിവസത്തെ ചിത്രീകരണത്തിനായി സംവിധായകന് ജിത്തു ജോസഫ് തെരഞ്ഞെടുത്തിരിക്കുന്നത്.
കമലഹാസന് നായകനായ സിനിമയുടെ ചിത്രീകരണമാണ് തൊട്ടടുത്ത് നടക്കുന്നതെന്ന കാര്യം നാട്ടുകാര്‍ക്ക് പോലും അജ്ഞാതം. തെങ്കാശിയില്‍ പത്ത് ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് യൂനിറ്റ് തൊടുപുഴയിലത്തെിയത്. മോഹന്‍ലാലിന്‍െറ മകന് പ്രണവ് സഹസംവിധായകനാകുന്നു എന്നതും ‘പാപനാശ’ത്തിന്‍െറ പ്രത്യേകതയാണ്.
ഗൗതമി നായികയാകുന്ന സിനിമ നിര്‍മിക്കുന്നത് മോഹന്‍ലാലിന്‍െറ ഭാര്യാസഹോദരന്‍ സുരേഷ് ബാലാജി. മൂലകഥയില്‍ ഒരു മാറ്റവും വരുത്താതെ തമിഴ് സംസ്കാരം പശ്ചാത്തലമാക്കിയാണ് ‘പാപനാശം’ ഒരുക്കുന്നത്. ഇതിനായി ഒരു തമിഴ് ഗ്രാമം തന്നെ കാഞ്ഞാറിലെ ആറ്റുതീരത്ത് പുന:സൃഷ്ടിച്ചിട്ടുണ്ട്.