Image

എസ്‌.എന്‍.ഡി.പി ഫിലാഡല്‍ഫിയയുടെ വാര്‍ഷികാഘോഷവും ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്‌റ്റംബര്‍ ആറിന്‌

Published on 05 September, 2014
എസ്‌.എന്‍.ഡി.പി ഫിലാഡല്‍ഫിയയുടെ വാര്‍ഷികാഘോഷവും ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്‌റ്റംബര്‍ ആറിന്‌
ഫിലാഡല്‍ഫിയ: എസ്‌.എന്‍.ഡി.പി ഫിലാഡല്‍ഫിയ ബ്രാഞ്ച്‌ നമ്പര്‍ 4135-ന്റെ പതിനഞ്ചാം വാര്‍ഷികാഘോഷവും നൂറ്റിപതിനാറാം ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്‌റ്റംബര്‍ ആറാംതീയതി വൈകുന്നേരം നാലുമണിക്ക്‌ പ്രിസ്‌ബറ്റേറിയന്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടത്തും. പെന്‍സില്‍വാനിയ കോണ്‌ഗ്രസ്‌മാന്‍ റോബര്‍ട്ട്‌ എ. ബ്രാന്‍ഡി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും. ഡോ.എം അനിരുദ്ധന്‍ (ഫൊക്കാനാ മുന്‍ ചെയര്‍മാന്‍), സുരേഷ്‌ നായര്‍ (ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍), റവ.ഡോ. പോള്‍ പറമ്പത്ത്‌, റജി ഏബ്രഹാം (അപ്പര്‍ ഡര്‍ബി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌), മാര്‍ഗോ എല്‍ ഡേവിസണ്‍ (പെന്‍സില്‍വാനിയ ഹൗസ്‌ റെപ്രസന്റേറ്റീവ്‌), ഷോണ്‍ പയനേ (മില്‍ബോണ്‍ പോലീസ്‌ ചീഫ്‌), മന്‍ജിത്ത്‌ സിംഗ്‌ (അപ്പര്‍ഡര്‍ബി ഹൈസ്‌കൂള്‍ മെമ്പര്‍), ജാനെറ്റ്‌ മാഗ്‌നെല്ലി (കൗണ്‍സില്‍ പ്രസിഡന്റ്‌), സുധാ കര്‍ത്താ (ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍), അഡ്വ. ജോര്‍ജ്‌ ഏബ്രഹാം, ഡോ. കുര്യന്‍ മത്തായി, ടോം ക്രാമര്‍, ശിവന്‍ പിള്ള, ഡോ. കരോളിന്‍ സി. കോംപ്‌സ്‌ എന്നിവര്‍ പങ്കെടുക്കും.

ചടങ്ങുകളോടനുബന്ധിച്ച്‌ പൊതുയോഗം, കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയുണ്ടായിരിക്കും.
എസ്‌.എന്‍.ഡി.പി ഫിലാഡല്‍ഫിയയുടെ വാര്‍ഷികാഘോഷവും ഗുരുദേവ ജയന്തിയും ഓണാഘോഷവും സെപ്‌റ്റംബര്‍ ആറിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക