Image

നഴ്‌സിന്റെ തിരോധാനം: രാജസ്ഥാന്‍ മുന്‍ മന്ത്രി അറസ്റ്റില്‍

Published on 03 December, 2011
നഴ്‌സിന്റെ തിരോധാനം: രാജസ്ഥാന്‍ മുന്‍ മന്ത്രി അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നഴ്‌സ് ഭന്‍വാരി ദേവിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട സംസ്ഥാനമന്ത്രി മഹിപാല്‍ മദേര്‍നയെയും കോണ്‍ഗ്രസ് എം.പി മല്‍ഖന്‍ സിങ്ങിന്റെ സഹോദരന്‍ പരസ്‌റാം ബിഷ്‌ണോയിയെയും സിബിഐ അറസ്റ്റുചെയ്തു.

ഇരുവരെയും വെള്ളിയാഴ്ച ജോധ്പൂരിലെ സര്‍ക്ക്യൂട്ട് ഹൗസില്‍ വെച്ച് സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ ഷഹാബുദ്ദീന്‍, ബാലിയ, സോഹന്‍ ലാല്‍ എന്നിവര്‍ക്കെതിരെ വെള്ളിയാഴ്ച രാവിലെ സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

മഹിപാല്‍ മദേര്‍നയുമായി അടുപ്പമുണ്ടായിരുന്ന ഭന്‍വാരിദേവി (36) യെ സപ്തംബര്‍ ഒന്ന് മുതലാണ് കാണാതായത്. മദേര്‍നയും ഭന്‍വാരിദേവിയും മല്‍ഖന്‍സിങ്ങും ഉള്‍പ്പെട്ട വീഡിയോ പുറത്തായതിന്‌ശേഷമായിരുന്നു തിരോധാനം.

ഭന്‍വാരി ദേവിയെ കാണാനില്ലെന്നുകാട്ടി ഭര്‍ത്താവ് അമര്‍ചന്ദ് നാഥാണ് കോടതിയെ സമീപിച്ചത്. കേസന്വേഷണത്തിനായി സിബിഐ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക