തിരുവനന്തപുരം: സംസ്ഥാനത്ത്
നിലവിലുള്ള ആറ് കളക്ടര്‍മാരെ സ്ഥലംമാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, മലപ്പുറം
എന്നീ ജില്ലകളിലെ കളക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരം-പി.എം ഫ്രാനസിസ്,
കൊല്ലം-രത്തന്‍ ഖേല്ക്കറേ, മലപ്പുറം-എം.സി മോഹന്‍ദാസ്, ആലപ്പുഴ -ദിനേശ് അറോറ,
ഇടുക്കി- ഇ. ദേവദാസന്, പത്തനംതിട്ട- പി.വേണുഗോപാല്‍ എന്നിവരായിരിക്കും പുതിയ
കലക്ടര്‍മാര്‍.
സഹകരണ വകുപ്പ് സെക്രട്ടറിയായി ഗോപാല മേനോനും, കൊച്ചി മെട്രോ
പദ്ധിയുടെ മേല്‍നോട്ടത്തിനായി സ്പെഷല്‍ ഓഫീസറായി ടോം ജോസഫനെയും നിയമിച്ചതായി
സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.