ലൂസിയാന: സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള അംഗീകാരം സംസ്ഥാന ഗവണ്മെന്റുകള്ക്കാണെന്ന് ലൂസിയാന ഫെഡറല്‍ ജഡ്ജി.
ഫെഡറല്‍ ഡിഫന്‍സ് ഓഫ് മാര്യേജ് ആക്ടില്‍ 2013 ജൂണ്‍ മാസം അമേരിക്കന്‍ സുപ്രീം, കോടതി നടത്തിയ വിധി പ്രഖ്യാപനത്തിനുശേഷം ആദ്യമായാണ് ഒരു ഫെഡറല്‍ ജഡ്ജി സംസ്ഥാന സര്‍ക്കാരിന്റെ സ്വവര്‍ഗ്ഗ വിവാഹ നിരോധനത്തിനനുകൂലമായി തീര്‍പ്പു കല്‍പ്പിക്കുന്നത്.
സെപ്റ്റംബര്‍ 3ന് ബുധനാഴ്ച ലൂസിയാന ഫെഡറല്‍ ജഡ്ജി മാര്ട്ടിന്. എല്‍.സി ഫെല്ഡ്മാനാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിവാഹ നിര്‍വ്വചനത്തിന് അടിസ്ഥാനപരമായി മാറ്റം വരുത്തേണ്ടതില്ല എന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചത്.
1983 പ്രസിഡന്റ് റൊണാള്‍ഡ് റീഗനാണ് ജഡ്ജി മാര്‍ട്ടിനെ നിയമിച്ചത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ വിവാഹമെന്നതു പുരുഷനും സ്ത്രീയും തമ്മിലായിരിക്കണമെന്ന് അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അതിനെ ബഹുമാനിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വം കൂടിയാണ്. ജഡ്ജി ചൂണ്ടികാട്ടി.
സ്വവര്‍ഗ്ഗവിവാഹിതര്‍ക്ക്, അമേരിക്കന്‍ ഭരണഘടന വിവാഹിതര്‍ക്ക് നല്കുന്ന അടിസ്ഥാന ഭരണഘടനാവകാശങ്ങള്‍ നല്‍കണമോ എന്ന് കേസ്സില്‍ ഈ മാസമാദ്യം സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് ലൂസിയാന ഫെഡറല്‍ ജഡ്ജിയുടെ സുപ്രധാന തീരുമാനം.
ഒക്കലഹോമ, വെര്‍ജീനിയ, യുട്ട സംസ്ഥാനങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തിനെനിരെ സ്വീകരിച്ച നടപടികള്‍ അംഗീകരിക്കാതെ യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് പാനല്‍ തള്ളികളഞ്ഞിരുന്നു.