Image

ഗിരിപ്രഭാഷണം ബൈബിള്‍ പഠന ക്ലാസുകള്‍ അമേരിക്കയിലെ മലയാളം ടിവി പ്രക്ഷേപണം ചെയ്യുന്നു.

റോയി മണ്ണൂര്‍ Published on 03 September, 2014
ഗിരിപ്രഭാഷണം ബൈബിള്‍ പഠന ക്ലാസുകള്‍ അമേരിക്കയിലെ മലയാളം ടിവി പ്രക്ഷേപണം ചെയ്യുന്നു.
ഫ്‌ളോറിഡാ : ദൈവവചനം കലര്‍പ്പില്ലാതെ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന തിരുവചനം മിനിസ്ട്രീസ് യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം ആസ്പദമാക്കി തയ്യാറാക്കിയ വേദപഠന ക്ലാസുകള്‍ അമേരിക്കയിലെ മലയാളം ടിവി പ്രക്ഷേപണം ചെയ്യുന്നു. ക്രിസ്ത്യന്‍ സാഹിത്യകാരനും ഗ്രന്ഥകാരനും ആയ പാസ്റ്റര്‍ റോയി വാകത്താനം ആണ് ക്ലാസുകള്‍ എടുക്കുന്നത്. എല്ലാ ഞായറാഴ്ചയും വൈകീട്ട്  7.30ന്(Eastern time) അമേരിക്കയിലെ മലയാളം ടിവി പ്രക്ഷേപണം ചെയ്യുന്നു. ഐപിടിവി സംവിധാനം ഇല്ലാത്തവര്‍ക്കും സ്മാര്‍ട്ട് ഫോണില്‍ മല്ലു വീഡിയോ ആപ് വഴി ഈ പ്രോഗ്രാം കാണാവുന്നതാണ്. ടിവി പ്രക്ഷേപണം കഴിഞ്ഞ ക്ലാസുകള്‍, WWW .MALAYALAMTVUSA .COM തിരുവചനം ടിവി, യുവര്‍ ലിംഗ് മന്ന, YOUTUBE .COMഎന്നീ വെബസൈറ്റുകളിലും പ്രോഗ്രാം കിട്ടും.

വാര്‍ത്ത അയച്ചത് : റോയി മണ്ണൂര്‍


ഗിരിപ്രഭാഷണം ബൈബിള്‍ പഠന ക്ലാസുകള്‍ അമേരിക്കയിലെ മലയാളം ടിവി പ്രക്ഷേപണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക