Image

ഗുരുദേവ ജയന്തിയും ഓണവും സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2014
ഗുരുദേവ ജയന്തിയും ഓണവും സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച ഷിക്കാഗോയില്‍
ഷിക്കാഗോ: ഷിക്കാഗോയിലെ ശ്രീനാരായണ പ്രസ്ഥാനമായ എസ്‌.എന്‍.ഡി.പി ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഗുരുദേവ ജയന്തിയും ഓണവും സെപ്‌റ്റംബര്‍ 14, ഞായറാഴ്‌ച ആഘോഷിക്കുന്നതാണ്‌. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപതാംജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഷിക്കാഗോയിലെ എല്ലാ ശ്രീനാരായണീയരെയും എസ്‌.എന്‍.ഡി.പി ഷിക്കാഗോ ഈ ചടങ്ങിലേക്ക്‌ സാദരം സ്വാഗതം ചെയ്യുന്നു.

മൗണ്ട്‌ പ്രോസ്‌പെക്‌ടസിലെ MARVIN S. WEISS COMMUNITY CENTER (1500 E. Euclid
Avenue, Mt. Prospect, IL 60056) -ല്‍ വെച്ച്‌ സെപ്‌റ്റംബര്‍ 14, ഞായറാഴ്‌ച 11 മണിക്ക്‌
ഓണ സദ്യയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ക്കും മറ്റു കലാ പരിപാടികളിലും പങ്കെടുക്കാന്‍ താല്‌പര്യമുള്ളവര്‍ വിളിക്കുക കൃഷ്‌ണന്‍ നടരാജന്‍ 630 532 7846 (പ്രസിഡന്റ്‌) സുരേഷ്‌ സുകുമാരന്‍ 631 671 7006 (സെക്രട്ടറി).
ഗുരുദേവ ജയന്തിയും ഓണവും സെപ്‌റ്റംബര്‍ 14-ന്‌ ഞായറാഴ്‌ച ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക