മുംബെയ്: ബോളിവുഡ് നടന് സോനു സൂദിന് അധോലോക ഭീഷണി. ഫറാ ഖാന് സംവിധാനം
ചെയ്യുന്ന 'ഹാപ്പി ന്യൂ ഇയര്‍' എന്ന ചിത്രത്തിലെ അഭിനേതാവായ താരത്തിന് ഭീഷണിയെ
തുടര്‍ന്ന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ്
ഖാനും, ബൊമന്‍ ഇറാനിക്കും നേരത്തെ പുജാരിയില്‍ നിന്നും ഭീഷണി ഉണ്ടായതിനെ
തുടര്‍ന്ന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അധോലോക നായകന് രവി
പുജാരിയാണ് ഭീഷണിപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച, ചിത്രത്തിന്രെ
നിര്‍മാതാക്കളില്‍ ഒരാളായ കരിം മൊറാനിയുടെ വീടിനു മുന്നില്‍ തോക്കുധാരികളായ
ആക്രമികള്‍ വെടി ഉതിര്‍ത്തിരുന്നു. രണ്ട് ദിവസത്തിന് ശേഷം ബോളിവുഡ് താരം ഷാരൂഖ്
ഖാനും ഭീഷണി സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയിരുന്നു. രവി പുജാരിയുടെ സുഹൃത്തിന്
വേണ്ടി ഒരു സംഗീത പരിപാടി സംഘടിപ്പിക്കാന്‍ കരിം മൊറാനി തയ്യാറാകാത്തതില്‍
പ്രതിഷേധിച്ചാണ് ഭീഷണി.