Image

എട്ടുനോമ്പാചരണം ഹൂസ്റ്റണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2014
എട്ടുനോമ്പാചരണം ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പാചരണം ഓഗസ്റ്റ്‌ 31 മുതല്‍ സെപ്‌റ്റംബര്‍ 7 വരെ എല്ലാവര്‍ഷവും പോലെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.

ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8.30-ന്‌ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന്‌ 9.15-ന്‌ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. മറ്റ്‌ ദിവസങ്ങളില്‍ വൈകുന്നേരം 6.30-ന്‌ സന്ധ്യാപ്രാര്‍ത്ഥനയും 7 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും നടക്കും. സെപ്‌റ്റംബര്‍ ആറാംതീയതി ശനിയാഴ്‌ച യുവജനങ്ങള്‍ക്കുവേണ്ടി പ്രത്യേക റിട്രീറ്റ്‌ ഉണ്ടായിരിക്കും.

പെരുന്നാളിന്റെ സമാപന ദിവസമായ സെപ്‌റ്റംബര്‍ ഏഴാം തീയതി തിരുവോണ നാള്‍ ആയതിനാല്‍ അന്നേദിവസം എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഓണവിരുന്ന്‌ ക്രമീകരിച്ചിട്ടുണ്ട്‌. പള്ളിയിലെ സണ്‍ഡേ സ്‌കൂളിനുവേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ കൂദാശയും അന്നേദിവസം ഫാ. ബിനു ജോസഫ്‌ അച്ചന്റെ നേതൃത്വത്തില്‍ നടക്കും.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ട്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാവരേയും കര്‍തൃനാമത്തില്‍ വികാരി ഫാ. ബിനു ജോസഫ്‌ ക്ഷണിച്ചു. ബോബി ജോര്‍ജ്‌ ഹൂസ്റ്റണ്‍ അറിയിച്ചതാണിത്‌.
എട്ടുനോമ്പാചരണം ഹൂസ്റ്റണില്‍
എട്ടുനോമ്പാചരണം ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക