Image

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ സുവിശേഷയോഗം സെപ്റ്റംബര്‍ 7

ജീമോന്‍ ജോര്‍ജ് Published on 02 September, 2014
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ  സുവിശേഷയോഗം സെപ്റ്റംബര്‍ 7
ഫിലഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം 5.30ന് സി.എസ്. ഐ. ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍പെന്‍സില്‍വേനിയാ (3155 DAVISVILLE ROAD, HATBORO,PA,19040) ദേവാലയത്തില്‍ വച്ച് നടത്തും.

സുവിശേഷ പ്രാസംഗികനും വാഗ്മിയും സംഘാടകനുമായ ഫാ. പൗലോസ് പീറ്ററാണ് ഈ വര്‍ഷത്തെ എക്യൂമെനിക്കല്‍ ഫെലോഷിപ്പ് സുവിശേഷമഹായോഗത്തിലെ മുഖ്യപ്രാസംഗികന്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡയറക്ടര്‍, യുണൈറ്റഡ് നേഷന്‍സില്‍ വിവിധ കാലയളവുകളില്‍ സെക്രട്ടറി ജനറല്‍മാരുടെ കൂടെ പ്രവര്‍ത്തിക്കുകയും, യുണൈറ്റഡ് നേഷന്‍സിലൂടെ ലോകനിലവാരത്തിലുള്ള വിവിധ നേതാക്കന്മാരുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുവാനും അച്ചന് അവസരം ലഭിച്ചിട്ടുണ്ട്.

ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള 21 ദേവാലയങ്ങള്‍ 27 വര്‍ഷമായി ഒരുമിച്ച് പ്രവര്‍ത്തിച്ചു വരുന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നൂതന സംരംഭമായ ക്രിസ്റ്റിയന്‍ കമ്യൂണിറ്റിസെന്ററിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ഫാ. എം.കെ. കുര്യക്കോസ് (പ്രോജ്ക്ട് കോഡിനേറ്റര്‍) അറിയിക്കുകയുണ്ടായി.

തോമസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള എക്യുമെനിക്കല്‍ ക്വയറിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി ഈപ്പന്‍ (ചെയര്‍മാന്‍) 610 517 6049,
ഡെന്നീസ് ഏബ്രഹാം (റിലിജിയസ് ആക്ടിവിറ്റീസ് കോഡിനേറ്റര്‍)215 266 8921
ആനി മാത്യു(സെക്രട്ടറി) 267 997 4054, ജോബി ജോണ്‍ (ട്രഷറര്‍) 267 760 6906 സന്തോഷ് ഏബ്രഹാം 215 605 6914.
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ  സുവിശേഷയോഗം സെപ്റ്റംബര്‍ 7
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക