Image

ഹൂസ്റ്റണില്‍ മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക മഹാസമ്മേളനം ഒക്‌ടോബര്‍ 3 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 01 September, 2014
ഹൂസ്റ്റണില്‍ മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക മഹാസമ്മേളനം ഒക്‌ടോബര്‍ 3 മുതല്‍
ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മാര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക മഹാസമ്മേളനം ഹൂസ്റ്റണ്‍, ടെക്‌സാസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ആതിഥേയത്തില്‍ ഒക്‌ടോബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച മുതല്‍ അഞ്ചാം തീയതി ഞായറാഴ്ച വരെ വിവിധ പരിപാടികളോടുകൂടി നടക്കും.

ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് റവ.ഫാ. ജോബ്‌സണ്‍ കട്ടപ്പുറം തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കും. "Jesus Christ the Unchanging Model 1 Peter 2:21'-എന്നതാണ് പഠനവിഷയം.

മിഡ്‌വെസ്റ്റ് റീജിയണില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞതായി റീജിയണല്‍ സെക്രട്ടറി ഏലിയാമ്മ പുന്നൂസ് ചിക്കാഗോയില്‍ അറിയിച്ചു.

സമ്മേളനത്തിന്റെ നടത്തിപ്പിനായി റവ.ഫാ. രാജേഷ് കെ. ജോണ്‍ വൈസ് പ്രസിഡന്റ്, ശാന്തമ്മ മാത്യു ജനറല്‍ സെക്രട്ടറി, ജിജി കെ. സൈമണ്‍ ട്രഷറര്‍, മിനി മര്‍ക്കോസ് ഹൂസ്റ്റണ്‍ റീജിയണ്‍ കോര്‍ഡിനേറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

സമ്മേളനത്തിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍ വി.വി. ബേബിക്കുട്ടിയാണ്. സമാജത്തിനുവേണ്ടി റീജിയണല്‍ സെക്രട്ടറി ഏലിയാമ്മ പുന്നൂസ് അറിയിച്ചതാണിത്.
ഹൂസ്റ്റണില്‍ മാര്‍ത്തമറിയം വനിതാ സമാജം വാര്‍ഷിക മഹാസമ്മേളനം ഒക്‌ടോബര്‍ 3 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക