ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ മിഷനിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ ഏഴാം തീയതി ഞായറാഴ്ച ഭക്ത്യാദരപൂര്വ്വംകൊണ്ടാടുന്നു. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഹൃദ്യമായി റോക്ക്ലാന്റ് ക്നാനായ കത്തോലിക്കാ കമ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നു.
അന്നേദിവസം ആഘോഷമായ തിരുനാള്‍ കുര്‍ബാന റവ.ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. റവ.ഫാ. മാത്യൂ പാഴൂര്‍ തിരുനാള്‍ സന്ദേശം നല്‍കും. രാവിലെ 11ന് ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളില്‍ ആഘോഷമായ ലദീഞ്ഞ്, തിരുനാള്‍ കുര്‍ബാന, ചെണ്ടമേളത്തോടെയുള്ള പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തിനുശേഷം സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിക്കും. 32 പ്രസുദേന്തിമാര്‍ കൂടി നടത്തുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മിഷന് ഡയറക്ടര്‍ റവ.ഫാ. റെനി കട്ടേല്‍, ട്രസ്റ്റിമാരായ സിബി മണലേല്‍, സ്റ്റീഫന്‍ തേവര്‍കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്കുണ്ടന്നു.