Image

റോക്ക്‌ലാന്റ് സീറോ മലബാര്‍ പള്ളിയില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 5,6,7 തിയ്യതികളില്‍

Published on 31 August, 2014
റോക്ക്‌ലാന്റ് സീറോ മലബാര്‍ പള്ളിയില്‍ പരി.കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 5,6,7 തിയ്യതികളില്‍
റോക്ക്‌ലാന്റിലെ സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 5,6,7 എന്നീ തീയ്യതികളില്‍ പരി.കന്യാമറിയത്തിന്റെ ജനനതിരുനാള്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ആഘോഷങ്ങളോടെ നടത്തപ്പെടുന്നു.

സെപ്റ്റംബര്‍ 5ന് വൈകീട്ട് 7 മണിക്ക് മിഷന്‍ ഡയറക്ടര്‍ റവ.ഫാ.തദേവൂസ് അരവിന്ദത്ത് പള്ളിയങ്കണത്തില്‍ കൊടിയുയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ ആരംഭിക്കും. അന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും  പ്രസംഗവുമുണ്ടായിരിക്കും. 6-#ാ#ം തീയ്യതി ശനിയാഴ്ച വൈകുന്നേരം റവ.ഡോ.ജോസഫ് പാലക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലിറ്റില്‍ ഏന്‍ജല്‍ ക്വൊയറിന്റെ അകമ്പടിയോടെ പാട്ടുകുര്‍ബാനയും തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും. ഏഴാം തിയ്യതി ഞായറാഴ്ച 4 മണിക്ക് ആഘോഷമായ പാട്ടുകുര്‍ബാനയും പ്രദക്ഷിണവും വചനപ്രഘോഷണവും അതിനുശേഷം എല്ലാവര്‍ക്കും സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

പരി.അമ്മയുടെ മുടി എഴുന്നള്ളിയ്ക്കുന്നതിനും മറ്റ് നേര്‍ച്ചകള്‍ സമര്‍പ്പിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അമ്മയുടെ അനുഗ്രഹം തേടി വരുന്നവരുടെ കൂട്ടത്തില്‍ ചേരുവാനും ആവശ്യങ്ങള്‍ അര്‍ത്ഥിക്കുവാനും സ്‌നേഹവിരുന്നില്‍ പങ്കെടുക്കുവാനും ബഹു.മിഷന്‍ ഡയറക്ടര്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റീസ് ശ്രീ.ജോസഫ് പള്ളിപ്പുറത്തു കുന്നേല്‍(845-671-1193), ശ്രീ. റോണി പോളോ മുരിക്കന്‍(845-915-0502) എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക