Image

ക്യൂന്‍സ് മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പാചരണവും വലിയ പെരുന്നാളും

ജോയിച്ചന്‍ പുതുക്കുളം Published on 31 August, 2014
ക്യൂന്‍സ് മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പാചരണവും വലിയ പെരുന്നാളും
ന്യൂയോര്‍ക്ക്: ക്യൂന്‍സ് ഫ്‌ളോറല്‍ പാര്‍ക്കിലെ മാര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ ഇവകയുടെ വലിയ പെരുന്നാള്‍ പരിശുദ്ധ ദൈവമാതാവിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഈവര്‍ഷം സെപ്റ്റര്‍ 6,7 (ശനി, ഞായര്‍) ദിവസങ്ങളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഓഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ എട്ടുനോമ്പാചരണ നടപടികള്‍ ആരംഭിച്ചു.

സെപ്റ്റംബര്‍ ആറാം തീയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക് അതിഭദ്രാസന മെത്രാപ്പോലീത്ത നി.വ.ദി ശ്രീ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി നേതൃത്വം നല്‍കും. 6 മണിക്ക് സന്ധ്യാപ്രാര്‍ഥന, 7 മണിക്ക് വിശുദ്ധ കുര്‍ബാന, ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ എന്നിവയുണ്ടായിരിക്കും. തുടര്‍ന്ന് കുരിശ്, മുത്തുക്കുട, കൊടികള്‍ എന്നിവ വഹിച്ചുകൊണ്ട് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന പ്രദക്ഷിണം ദൈവമാതാവിന്റെ ഭക്തിഗാനങ്ങളാല്‍ മുഖരിതമായിരിക്കും.

സെപ്റ്റംബര്‍ ഏഴാം തീയതി ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 7.45-ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അത്ഭുത പ്രാര്‍ത്ഥനാഫലമുണ്ടാകുന്ന വിശുദ്ധ കുര്‍ബാന വിശ്വാസികള്‍ എല്ലാ ആഴ്ചയിലും പ്രത്യേകമായി ഏറ്റുകഴിക്കുന്ന രീതി ഈ ദേവാലയത്തിലെ സവിശേഷതയാണ്. മാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്: റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് (301 520 5527), ജോണ്‍ വര്‍ക്കി (646 400 2208), സഖറിയാ ഈപ്പന്‍ (516 673 5085).
ക്യൂന്‍സ് മാര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ എട്ടുനോമ്പാചരണവും വലിയ പെരുന്നാളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക