Image

ഓക് പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 31 August, 2014
ഓക് പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍
ഷിക്കാഗോ: ഓക്പാര്‍ക്ക് സെന്റ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ ആണ്ടുതോറും നടത്തിവരുന്ന വി. ദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പ് പെരുന്നാള്‍ ഈവര്‍ഷം ഓഗസ്റ്റ് 31- ഞായര്‍ മുതല്‍ സെപ്റ്റംബര്‍ 7 ഞായര്‍ വരെയുള്ള തീയതികളില്‍ നടത്തപ്പെടുന്നതാണ്.

ഓഗസ്റ്റ് 31-ന് ഞായറാഴ്ച, സെപ്റ്റംബര്‍ 6,7 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ 9.30-ന് വി. കുര്‍ബാനയും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. സെപ്റ്റംബര്‍ 1,2,3,4,5 ദിവസങ്ങളില്‍ വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും മധ്യസ്ഥപ്രാര്‍ത്ഥനയും സുവിശേഷ യോഗവും ഉണ്ടായിരിക്കും.

വി. ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ട് ഭക്ത്യാദരവുകളോടും നേര്‍ച്ച കാഴ്ചകളോയുംകൂടി വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും കതൃനാമത്തില്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് കുര്യന്‍ (773 546 8700). ഷെവലിയാര്‍ ജെയ്‌മോന്‍ സ്കറിയ അറിയിച്ചതാണിത്.
ഓക് പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക