Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ “കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം”

Published on 29 August, 2014
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ “കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം”
യോങ്കേഴ്‌സ് : സെന്റ് തോമസ് ഇടവക വര്‍ഷങ്ങളായി നടത്താറുള്ള “കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാം” ഈ വര്‍ഷവും ഓഗസ്റ്റ് 16-#ാ#ം തീയതി ശനിയാഴ്ച നടത്തി. ഇതിന്റെ ഭാഗമായി പ്രെയര്‍ ഫെല്ലോഷിപ്പ്, ആനുവല്‍ കുക്ക്ഔട്ട്, സ്‌ക്കൂള്‍ കുട്ടികള്‍ക്ക് പഠനത്തിന് വേണ്ടിയുള്ള ആവശ്യസാധനങ്ങളുടെ വിതരണം എന്നിവ ഇന്നേ ദിവസം നടത്തുകയുണ്ടായി. ഇടവകയുടെ  യുവതീയുവാക്കളുടെ സംഘടനയായ MGOCSM, FOCUS  ഗ്രൂപ്പിന്റെ പ്രാര്‍ത്ഥനയോടുകൂടിയ പ്രത്യേക പരിശ്രമമാണ് ഈ സംരംഭത്തിന്റെ പിറകിലെ ഉത്തേജനം . വര്‍ഷംതോറും നടത്തുന്ന ഈ പ്രവര്‍ത്തനം സമീപവാസികളുമായി ഇടപഴകുന്നതിന്റെ മകുടോദാഹരണമാണ്.

രാവിലെ 10 മണിക്ക് വികാരി വെരി.റവ.ചെറിയാന്‍ നീലാങ്കലിന്റെ പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ ബാര്‍ബിക്യൂ കുക്ക്ഔട്ടും തുടര്‍ന്ന് സ്‌ക്കൂള്‍ supplies വിതരണവും നടന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ഈ സംരംഭം വൈകുന്നേരം 4 മണിവരെ നീണ്ടു നിന്നു. സമീപവാസികള്‍ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥനാമേശയും, കൗണ്‍സില്‍ സെന്ററും, സൗജന്യ മെഡിക്കല്‍ ക്യാമ്പും ഇതിന്റെ ഭാഗമായി നടത്തുകയുണ്ടായി. ജാതിമതഭേദമെന്യേ പലരാജ്യങ്ങളില്‍ നിന്നുള്ള 400 പേരോളം ഇതില്‍ പങ്കാളികളായി.

യോങ്കേഴ്‌സ് പോലീസ് കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമായി ഈ സംരംഭത്തെ പ്രയോജനപ്പെടുത്തി. രാവിലെ മുതല്‍ രണ്ട് പോലീസ് ഓഫീസേഴ്‌സിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. അപ്ലിക്കേഷന്‍ ഫോം വിതരണം ചെയ്തു സമീപവാസികള്‍ക്ക് പ്രോത്സാഹനം നല്‍കി.

രോഗികള്‍ക്കും, കുടുംബപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേകപ്രാര്‍ത്ഥനകള്‍ നടത്തി. Blood pleasure monitoring കൗണ്‍സിലിംഗ് എന്നിവ സൗജന്യമായി ഈ അവസരത്തില്‍ നടത്തുകയുണ്ടായി. 30ല്‍ പ്പരം വര്‍ഷമായി യോങ്കേഴ്‌സില്‍ സ്ഥിതിചെയ്യുന്ന ഈ ദേവാലയം സമീപവാസികള്‍ക്ക് ആത്മീയഉണര്‍വ് നല്‍കുന്നകാര്യം പലരും സാക്ഷ്യപ്പെടുത്തി. മിഡില്‍ ഈസ്റ്റ് ഭാഗത്തുനിന്നുള്ള ക്രൈസ്തവ കുടിയേറ്റക്കാരാണ് പള്ളിയുടെ ഭൂരിപക്ഷം സമീപവാസികളും. പള്ളിയുടെ ഈ സന്മനസ്സിന് ദേശവാസികള്‍ നന്ദി പ്രകടിപ്പിക്കുകയും, ഇതിന് മുന്‍കൈ എടുത്ത ഭാരവാഹികളെ അഭിനന്ദിക്കുകയും, അനുമോദിക്കുകയും ചെയ്തു. സൗജന്യ ഹെല്‍ത്ത് സെമിനാര്‍ സര്‍വ്വീസ് ഒട്ടനവധി വ്യക്തികള്‍ ഉപയോഗപ്പെടുത്തി.

ഈ സംരംഭത്തിന്റെ വിജയത്തിനായി തലേദിവസം യുവജനങ്ങള്‍ പള്ളിയില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി. ഇടവകയിലെ അനേകം വിശ്വാസികളുടെ സാമ്പത്തികമായും, മറ്റ് രീതികളിലുള്ള സഹായം ഈ സംരംഭത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി.

പി.ആര്‍.ഓ. കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.


യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ “കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം”
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ “കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം”
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ “കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം”
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ “കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം”
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക