Image

മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ തലശ്ശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച്‌ബിഷപ്പ്‌

(ജോര്‍ജ്‌ നടവയല്‍) Published on 29 August, 2014
മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ തലശ്ശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച്‌ബിഷപ്പ്‌

കൊച്ചി: മാര്‍. ജോര്‍ജ് ഞരളക്കാട്ടിനെ തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു. വത്തിക്കാനിലും സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ്സിലും തലശ്ശേരി അതിരൂപതാ കാര്യാലയത്തിലും നിയമനപ്രഖ്യാപനം ഒരേ സമയം വായിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയ മറ്റം വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.

മാണ്ഡ്യ രൂപതയുടെ ആദ്യ മെത്രാനാണ് മാര്‍ ജോര്‍ജ് ഞരളക്കാട്. വയനാട് നടവയല്‍ സ്വദേശി. തൊടുപുഴ കലയന്താനി ജന്മദേശം. തലശ്ശേരി അതിരൂപതയിലും മാനന്തവാടി, ഭദ്രാവതി രൂപതകളിലും സേവനം ചെയ്തിട്ടുണ്ട്. 2010 ഏപ്രില്‍ 7 ന് മാനന്തവാടി രൂപത വിഭജിച്ച് രൂപംകൊണ്ട മാണ്ഡ്യരൂപതയുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ മിഷന്‍ പ്രവര്‍ത്തനവും മികച്ച ധ്യാനഗുരു എന്ന നിലയില്‍ ലളിതസരളമായ വചനപ്രഘോഷണവും വഴി വിശ്വാസസമൂഹത്തില്‍ ആത്മീയ ഉണര്‍വ് നിറയ്ക്കുന്നതില്‍ ബദ്ധ ശ്രദ്ധനായിരുന്നു മാര്‍ ജോര്‍ജ് ഞരളക്കാട്.
1946 ജൂണ്‍ 23 ന് ജനനം. കലയന്താനി ഞരളക്കാട്ട് മേരി-വര്‍ക്കി മാതാപിതാക്കള്‍. ആരക്കുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ എല്‍ പി സ്‌കൂള്‍ വിദ്യാഭ്യാസം. 1960ല്‍ വയനാട്ടിലെ നടവയലില്‍ കുടിയേറ്റം. നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ എസ് എസ് ല്‍ സി. 1963ല്‍ തലശ്ശേരി രൂപതയ്ക്കുവേണ്ടി വൈദികപഠനത്തിനു ചേര്‍ന്നു. മൈസൂര്‍ സര്‍വകലാശ്ശലയില്‍ ബിരുദം. മതബോധനത്തില്‍ റോമില്‍ നിന്ന് ലൈസന്‍ഷ്യേറ്റ്. 1971ല്‍ കുടിയേറ്റക്കരുടെ മോശ എന്നറിയപ്പെടുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി വൈദികപട്ടം നല്കി. മാനന്തവാടി രൂപതയില്‍ വികാരി ജനാറാളായിരുന്നു. തുടര്‍ന്ന് ഭദ്രാവതി രൂപതയുടെ പ്രഥമ വികാരി ജനറാളായിരിക്കുമ്പോളാണ് മാണ്ഡ്യരൂപതാ മെത്രാനായി നിയോഗിക്കപ്പെട്ടത്.
കുടിയേറ്റ കര്‍ഷകരുടെ മാതൃകാ പുത്രന്‍ ജോര്‍ജ് ഞരളക്കാട് ആര്‍ച്ച്ബിഷപ്പായി നിയമിതനായതിന്റെ ഭക്ത്യാഹ്ലാദം തിരുവോണ സമ്മാനമായി മലയോര ജനത നെഞ്ചേറ്റുകയണ്.


read PDF
മാര്‍. ജോര്‍ജ്‌ ഞരളക്കാട്ട്‌ തലശ്ശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച്‌ബിഷപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക