Image

സണ്ഡേസ്‌കൂള്‍ പുതിയ അദ്ധ്യായന വര്‍ഷം സെപ്തംബര്‍ ആദ്യ വാരാന്ത്യത്തില്‍ ആരംഭിക്കുന്നു

രാജു വേലംകാല Published on 29 August, 2014
സണ്ഡേസ്‌കൂള്‍ പുതിയ അദ്ധ്യായന വര്‍ഷം സെപ്തംബര്‍ ആദ്യ വാരാന്ത്യത്തില്‍ ആരംഭിക്കുന്നു
അയര്‍ലണ്ടിലെ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സണ്ഡേസ്‌കൂള്‍ പുതിയ അദ്ധ്യായന വര്‍ഷം സെപ്തംബര്‍ ആദ്യ വാരാന്ത്യത്തില്‍ ആരംഭിക്കുന്നു. 

ഡബ്ലിന്‍ : അയര്‍ലണ്ടിലെ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളികളിലെ സണ്ഡേസ്‌കൂളുകളുടെ പുതിയ അദ്ധ്യായന വര്‍ഷം സെപ്തംബര്‍ ആദ്യ
ഞായര്‍ തുടങ്ങി ജൂണ്‍ രണ്ടാമത്തെ ആഴ്ച വാര്‍ഷീക പരീക്ഷയോടെ അവസാനിക്കുന്ന രീതിയില്‍ ക്രമീകരിക്കുവാന്‍ ഡയരക്ടര്‍ റെവ. ഫാ. തോമസ് പുതിയമഠത്തിലിന്റെ അദ്ധ്യക്ഷതയില്‍ ഡബ്ലിനില്‍ കൂടിയ എം. ജെ. എസ്. എസ്. എ.അയര്‍ലണ്ട് റിജിയന്‍ സെന്‍ട്രല്‍ കമ്മറ്റി തീരുമാനിച്ചു. ഏകീകരിച്ച സിലബസ് സെന്‍ട്രല്‍ കമ്മറ്റി ചര്‍ച്ചചെയ്ത് അംഗീകരിച്ചു. ഈ അദ്ധ്യായന വര്‍ഷം മുതല്‍ ഏകീകരിച്ച സിലബസ്സിലായിരിക്കും ക്‌ളാസ്സുകള്‍ നടത്തപ്പെടുക. വരുന്ന ഒരു വര്‍ഷത്തേക്കുള്ള സണ്ഡേസ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും കമ്മറ്റി തയ്യാറാക്കി. സണ്ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് നവംബര്‍ 29 ന് താലയില്‍ വച്ച് നടത്തുന്നതാണ്. കുട്ടികള്‍ക്കുള്ള ക്യാമ്പ് ജനുവരി മാസത്തിലും, ബാലകലോത്സവം ഏപ്രില്‍ മാസത്തിലും, ജെ. എസ്. എസ്. എല്‍. സി. പരീക്ഷയും വാര്‍ഷീക പരീക്ഷയും 2015 ജൂണ്‍ 14 ഞായറാഴ്ച്ച നടത്തുന്നതിനും യോഗം തീരുമാനിച്ചു. പരീക്ഷ ബോര്‍ഡ് അംഗങ്ങളായി റെവ. ഫാ. ജോബിമോന്‍ സ്‌കറിയ, മി.ജൂബി ജോണ്‍, മിസ്സിസ് സിസിലി പോള്‍ എന്നിവരെ തിരഞ്ഞെടുത്തു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

റെവ. ഫാ. തോമസ് പുതിയമഠത്തില്‍ ഡയരക്ടര്‍ 0860342125
മി.ജൂബി ജോണ്‍ സെക്രട്ടറി 0879432857
മി. തമ്പി തോമസ് ജോ. സെക്രട്ടറി 0872077018 


വാര്‍ത്ത!അയച്ചത്    രാജു വേലംകാല 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക