Image

പതിനാലാമത്‌ ഐ.പി.സി. നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ വാര്‍ഷിക കോണ്‍ഫറന്‍സ്‌

പാസ്റ്റര്‍ റെജി ഫിലിപ്പ്‌ Published on 28 August, 2014
പതിനാലാമത്‌ ഐ.പി.സി. നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ വാര്‍ഷിക കോണ്‍ഫറന്‍സ്‌
സൗത്ത്‌ ഫ്‌ളോറിഡ: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ നോര്‍ത്ത്‌ അമേരിക്കയിലുള്ള റീജിയനുകളില്‍ സൗത്ത്‌ ഈസ്റ്റ്‌ സംസ്ഥാനങ്ങളിലെഐ.പി.സി. സഭകള്‍ അംഗങ്ങളായുള്ള ഐ.പി.സി. നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌റീജിയന്റെ പതിനാലാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌ ആഗസ്റ്റ്‌ 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ സണ്രൈസ്‌ ഫ്‌ളോറിഡായിലുള്ള ഹോളീഡേ ഇനില്‍ (3003 നോര്‍ത്ത്‌ യൂണിവേര്‍സിറ്റി ഡ്രൈവ്‌, സണ്രൈസ്‌, ഫ്‌ളോറിഡാ 33322) വച്ച്‌ നടക്കുന്നതാണ്‌.

അറിയപ്പെട്ട കണ്‍വന്‍ഷന്‍ പ്രസംഗകനും, പിസിനാക്ക്‌, ഐപിസി ഫാമിലി കോണ്‍ഫറന്‍സ്‌ എന്നീ കോണ്‍ഫറന്‍സുകളിലെ അതിഥി പ്രസംഗകനുമായ പാസ്റ്റര്‍ റ്റി.ഡി. ബാബു (ഇന്ത്യ) മുഖ്യ പ്രസംഗകനായിരിക്കും. കൂടാതെ റീജിയനിലെ വിവിധ ശുശ്രൂഷകന്മാരും പ്രസിദ്ധരായ പ്രഭാഷകരും ഈ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നതാണ്‌. യുവജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കുമായി വിവിധ സമയങ്ങളില്‍ മീറ്റിംഗുകള്‍ ക്രമീകരിച്ചിട്ടുണ്ട്‌.

ഓഗസ്റ്റ്‌ 29-ന്‌?വൈകിട്ട്‌ 6:30 മണിക്ക്‌ആരംഭിക്കുന്ന കോണ്‍ഫറന്‍സ്‌ റീജിയന്‍ പ്രസിഡണ്ട്‌ പാസ്റ്റര്‍കെ.സി.ജോണ്‍ ഉദ്‌ഘാടനം ചെയ്യും. പസ്റ്റര്‍മാരായജേക്കബ്‌ മാത്യു, റ്റി.ഡി ബാബു എന്നിവര്‍ പ്രസംഗിക്കും. ശനിയാഴ്‌ച രാവിലെ 10:00 മുതല്‍ 12:30 വരെ നടക്കുന്ന സഹോദരിമാരുടെ മീറ്റിംഗില്‍ സിസ്റ്റര്‍ ലിസി ജേക്കബ്‌ അധ്യക്ഷതവഹിക്കും. സിസ്റ്റര്‍ ശ്രീലഖ, പസ്റ്റര്‍ റ്റി.ഡി. ബാബു എന്നിവര്‍ മുഖ്യസന്ദേശം നല്‍കും. ശനിയാഴ്‌ച ഉച്ച കഴിഞ്ഞ്‌ 2:00 മുതല്‍ 4:00 വരെ നടക്കുന്ന?പി.വൈ.പി.എ മീറ്റിംഗില്‍ പാസ്റ്റര്‍ ജേക്കബ്‌ ജോണ്‍ പ്രസംഗിക്കും. വൈകിട്ട്‌ നടക്കുന്ന പൊതുമീറ്റിംഗില്‍ പാസ്റ്റര്‍മോറീസ്‌സാംസണ്‍, പാസ്റ്റര്‍റ്റി.ഡി. ബാബുഎന്നിവര്‍ പ്രസംഗിക്കും. പാസ്റ്റര്‍ഏ.സി.ഉമ്മന്റെ അദ്ധ്യക്ഷതയില്‍ ഞായറാഴ്‌ചരാവിലെ നടക്കുന്ന സംയുക്ത ആരാധനയില്‍ പാസ്റ്റര്‍വി.പി. ജോസ്‌, പാസ്റ്റര്‍ ജേംസ്‌ ജോര്‍ജ്ജ്‌, പാസ്റ്റര്‍ ജോയി ഏബ്രഹാം, പാസ്റ്റര്‍ റ്റിഡി. ബാബു എന്നിവര്‍ വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കും. പാസ്റ്റര്‍കെ. സി. ജോണ്‍ തിരുവത്താഴ ശുശ്രൂഷക്ക്‌ നേത്രത്വം നല്‍കും. നെബു സ്റ്റീഫന്‍, ഏബ്രഹാം തോമസ്‌ (ജോസ്‌ അറ്റ്‌ലാന്റ) എന്നിവര്‍ ഗാന ശുശ്രൂഷക്ക്‌ നേത്രത്വം നല്‍കും.

സെന്റര്‍ ഫ്‌ളോറിഡാ, സൗത്ത്‌ ഫ്‌ളോറിഡാ, ജോര്‍ജിയ, ടെന്നസി, സൗത്ത്‌ കരോലിനാ എന്നീ സംസ്ഥാനങ്ങളിലുള്ള ഐപിസി സഭകളിലെ ശുശ്രൂഷകന്മാരും വിശ്വാസികളും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതാണ്‌. സഭാവത്യാസം ഇല്ലാതെ എല്ലാവരും ഈ ത്രിദിന കോണ്‍ഫറന്‍സില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കണമെന്ന്‌ റീജിയന്‍ പ്രസിഡണ്ട്‌ പാസ്റ്റര്‍കെ.സി.ജോണ്‍, സെക്രട്ടറി പാസ്റ്റര്‍മോറീസ്‌ സാംസണ്‍ എന്നിവര്‍ അറിയിച്ചു.

പാസ്റ്റര്‍ കെ.സി. ജോണ്‍ (പ്രസിഡണ്ട്‌), പാസ്റ്റര്‍ ഏ.സി. ഉമ്മന്‍ (വൈസ്‌ പ്രസിഡണ്ട്‌), പാസ്റ്റര്‍ മോറീസ്‌ സംസണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജോയിന്റ്‌സെക്രട്ടറി), ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ (ട്രഷറര്‍) എന്നിവരാണ്‌ ഈ കോണ്‍ഫറന്‍സിന്‌ നേത്രത്വം നല്‍കുന്നത്‌.
പതിനാലാമത്‌ ഐ.പി.സി. നോര്‍ത്ത്‌ അമേരിക്കന്‍ സൗത്ത്‌ ഈസ്റ്റ്‌ റീജിയന്‍ വാര്‍ഷിക കോണ്‍ഫറന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക