Image

അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഫാമിലി കോണ്‍ഫറന്‍സ്‌ അടുത്ത സമ്മേളനം ചിക്കാഗോയില്‍

സാബു മത്തായി Published on 25 August, 2014
അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഫാമിലി കോണ്‍ഫറന്‍സ്‌ അടുത്ത സമ്മേളനം ചിക്കാഗോയില്‍
ചിക്കാഗോ: അമേരിക്കയിലെ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭകളുടെ ദേശീയ സംഗമമായ എ.ജി.ഐ.എഫ്‌.എന്‍.എ യുടെ 19 ാമത്‌ ഫാമിലി കോണ്‍ഫറന്‍സ്‌ അടുത്ത വര്‍ഷം ചിക്കാഗോയില്‍ 2015 ജൂലൈ 16 മുതല്‍ 19 വരെ നടക്കും. കോണ്‍ഫറന്‍സിന്റെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 26 അംഗങ്ങളുള്ള നാഷണല്‍ കമ്മിറ്റി തുടക്കം കുറിച്ചു. ഒക്കലഹോമയില്‍ നടന്ന 18 മത്‌ നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ചാണ്‌ പുതിയ നാഷണല്‍ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തത്‌.

കമ്മിറ്റിയുടെ പ്രാഥമിക മീറ്റിംഗ്‌ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ്‌ കെ സ്റ്റീഫന്‍സണ്‍ന്റെ അദ്ധ്യക്ഷതയില്‍ കൂടി. പാസ്റ്റര്‍ കുര്യന്‍ സാമുവേല്‍ (ജോ. കണ്‍വീനര്‍), ഫിലിപ്പ്‌ ദാനിയേല്‍ (സെക്രട്ടറി), ജോര്‍ജ്‌ മത്തായി (ജോ. സെക്രട്ടറി), സാബു യോഹന്നാന്‍ (ട്രഷറാര്‍), ആശിഷ്‌ ജേക്കബ്‌ (യൂത്ത്‌ കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന പരിചയസമ്പന്നരായ കമ്മിറ്റിയാണ്‌ കോണ്‍ഫറന്‍സിന്റെ വിജയത്തിന്നായി പ്രവര്‍ത്തിക്കുന്നത്‌.

ഐക്യത, സ്‌നേഹം, ആത്മീകാരാധന എന്നിവ നിറഞ്ഞ ചതുര്‍ദിനങ്ങളായി കോണ്‍ഫറന്‍സ്‌ പരിണമിക്കുവാന്‍ സംഘാടകര്‍ പ്രയത്‌നിക്കുന്നു. സംബന്ധിക്കുന്നവരുടെ ആത്മീക അഭിവൃദ്ധിക്കുതകുന്ന പ്രഭാഷണങ്ങള്‍ക്കായി പ്രഗല്‌ഭരായ പ്രസംഗകരെയും മനസിന്‌ ആശ്വാസവും സന്തോഷവും പ്രചോദനവും നല്‍കുന്ന സംഗീതശുശ്രൂഷ നിര്‍വ്വഹിക്കുന്നവരെയും കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കുവാനുള്ള ക്രമീകരണങ്ങള്‍ സംഘാടകര്‍ ആരംഭിച്ചു. നാഷണല്‍ കമ്മിറ്റിയോടൊപ്പം ലോക്കല്‍ കമ്മിറ്റിയും വളരെ സജീവമായി ആരംഭം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച്‌ വരുന്നു.

നോര്‍ത്ത്‌ അമേരിക്കയിലെ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ സഭാംഗങ്ങളും ഇതര പെന്തെക്കോസ്‌ത്‌ വിശ്വാസി സമൂഹവും ഈ ആത്മീക സംഗമത്തില്‍ പങ്കാളികളാകാനുള്ള ഒരുക്കങ്ങളാണ്‌ ഭാരവാഹികള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. കോണ്‍ഫറന്‍സിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ www.agifna.com, www.agifna2015.com എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ലഭ്യമാണ്‌.
അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഫാമിലി കോണ്‍ഫറന്‍സ്‌ അടുത്ത സമ്മേളനം ചിക്കാഗോയില്‍
അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഫാമിലി കോണ്‍ഫറന്‍സ്‌ അടുത്ത സമ്മേളനം ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക