Image

സ്റ്റാറ്റന്‍ ഐലണ്ടില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മഹാമഹം

വിനോദ് കൊണ്ടൂര്‍ Published on 23 August, 2014
സ്റ്റാറ്റന്‍ ഐലണ്ടില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മഹാമഹം
സ്റ്റാറ്റന്‍ ഐലണ്ട്: സ്റ്റാറ്റന്‍ ഐലണ്ടിലെ ബ്രാഡ്‌ലി അവന്യൂവിലുള്ള സെന്റ് റീത്ത കാത്തോലിക് ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈ വര്‍ഷവും നടത്തപ്പെടുന്നതാണ്. കഴിഞ്ഞ 7 വര്‍ഷങ്ങളായി കേരള കത്തോലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാതാവിന്റെ 8 നോയമ്പിനോടനുബന്ധിച്ചാണ് തിരുനാള്‍ നടത്തി വരുന്നത്.
ഈ വര്‍ഷം സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ച രാവിലെ ഒമ്പതര മണിക്ക് ജപമാല നൊവേന എന്നിവയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും തിരുനാളിനുള്ള ഒരുക്കമായി ഓഗസ്റ്റ് ഇരുപത്തി ഒമ്പതാം തീയതി മുതല്‍ വൈകിട്ട് ഏഴര മണിക്ക് ജപമാല, വചന ശ്രുശൂഷ, നൊവേന പ്രാര്‍ത്ഥന എന്നിവ നടത്തപെടുന്നതാണ്.
തിരുനാള്‍ ദിവസം നൊവേനക്ക് ശേഷം രാവിലെ പത്തു മണിയോടെ ആഘോഷമായ റാസക്കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതാണ്. റവ: ഡോ: സജി മാത്യു കനയങ്കല്‍ സി എസ് റ്റി ആണ് ബലിയുടെ മുഖ്യ കാര്‍മികന്‍. സഹകാര്‍മികരായി ഇടവക വികാരി റവ: ഫാദര്‍ യുജീന്‍ കരേള, വൈദീകന്‍മാരായ ജോ കാരിക്കുന്നേല്‍, മാത്യു ഈരാളി, മരിയ ജഗദീഷ്, ജോബി മാത്യു, ബാബു തലേപ്പള്ളി, ആന്റണി ഗോണ്‍സാലസ്, ടോമി ജോസഫ് മുതലായവര്‍ പങ്കെടുക്കുന്നതാണ്. 
വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ദേവാലയത്തിനു ചുറ്റുമുള്ള സ്ട്രീറ്റിലൂടെ നടത്തപ്പെടുന്നതാണ്. മുത്തുക്കുടകളും ചെണ്ട മേളവും പ്രദക്ഷിണത്തിനു മാറ്റു കൂട്ടുന്നതിനൊപ്പം ജപമാല പ്രാര്‍ത്ഥന, ഗാനാലാപനം തുടങ്ങിയവ ഭക്തി സാന്ദ്രമായിരിക്കും. 
പ്രദക്ഷിണത്തിനു ശേഷം ദേവാലയത്തില്‍ വച്ചു വൈദികര്‍ വിശ്വാസികള്‍ക്ക് കൈ വയ്പ് ശ്രുശൂഷ നടത്തുന്നതാണ്. തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ജപമാല, വെഞ്ചരിച്ച എണ്ണ, പ്രാര്‍ത്ഥന കാര്‍ഡ് എന്നിവ നല്കുന്നതാണ്. അതിനു ശേഷം സെന്റ് റീത്താസ് ഓഡിറ്റോറിയത്തില്‍ തിരുനാള്‍ സദ്യയും നല്കപ്പെടുന്നതാണ്. 
കിഴക്കിന്റെ ലൂര്‍ദ്ദായ  (ഘഛഡഞഉഋട ഛഎ ഋഅടഠ) വേളാങ്കണ്ണീ, ലോകത്തിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. െ്രെട സ്‌റ്റേറ്റ് വേളാങ്കണ്ണീ മാതാവിന്റെ നാമധേയത്തിലുള്ള ആദ്യത്തെ പ്രതിഷ്ഠയാണ് സെന്റ് റീത്താസ് ദേവാലയത്തില്ലുള്ളത്. സ്റ്റാറ്റന്‍ ഐലണ്ട് നിവാസികളായ ജോസഫ് ജേക്കബ്ജെസ്സി ദമ്പതികളുടെ മകളായ ഡോ: ജോസ്ലിന്‍ ജോസഫ് ചിറയില്‍ ആണ് മാതാവിന്റെ തിരുസ്വരൂപം പള്ളിക്ക് നല്കിയത്.
ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ സെബാസ്റ്റ്യന്‍ഐറിസ് ദമ്പതികളുടെ മക്കളായ സാംസണും സബീനയുമാണു.
സെന്റ് റീത്താസ് പള്ളി വികാരി റവ: യുജീന്‍ കരേള, കേരള കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി എഡ്വേര്‍ഡ് എന്നിവര്‍, തിരുനാളില്‍ പങ്കെടുത്തു മാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് വിശ്വാസികളേവരേയും വിനയ പൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.   




സ്റ്റാറ്റന്‍ ഐലണ്ടില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മഹാമഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക