വിജയേട്ടാ, ആര് ആരെയാണു വില്‍ക്കുന്നത്?
അരാജകത്വം പടര്‍ത്താനുള്ള സാമ്രാജ്യത്വ അജന്‍ഡയ്ക്കു വേണ്ടി സ്വയം വില്പനയ്ക്കു വയ്ക്കുകയാണ് അരുന്ധതി റോയിയെപ്പോലെയുള്ള സാംസ്കാരിക പ്രവര്‍ത്തകരെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിപ്രായപ്പെട്ടത് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വി.കെ. പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രനു സമ്മാനിക്കുന്ന ചടങ്ങിലാണ്. വിജയേട്ടന് എന്തും പറയാം. നീങ്ങി നിന്നു ചോദിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.