Image

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.മാത്യൂ ബേബി, തമ്പി കുര്യന്‍, മറിയാമ്മ എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

ഷാജി രാമപുരം Published on 22 August, 2014
മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.മാത്യൂ ബേബി, തമ്പി കുര്യന്‍, മറിയാമ്മ എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും 2014-2017 കാലയളവില്‍ സഭയുടെ എക്‌സിക്യൂട്ടീവ് സമിതിയായ മാര്‍ത്തോമ്മ സഭാ കൗണ്‍സിലേക്ക് റവ.മാത്യൂ ബേബി, തമ്പി കുര്യന്‍, മറിയാമ്മ എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ത്തോമ്മ സഭയുടെ ബിഷപ്പുമാര്‍, സഭാ സെക്രട്ടറി, അത്മായ ട്രസ്റ്റി, വൈദിക ട്രസ്റ്റി എന്നിവര്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ സഭയുടെ 13 ഭദ്രാസനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏകദേശം 40 പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് സഭാ കൗണ്‍സില്‍.

സെപ്തംബര്‍ 9, 10, 11 തീയ്യതികളില്‍ തിരുവല്ലാ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കൂടുന്ന സഭാ പ്രതിനിധി മണ്ഡലത്തില്‍ വെച്ച് കൂടുന്ന സഭാ പ്രതിനിധി മണ്ഡലത്തിനു ശേഷം പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ കൗണ്‍സില്‍ യോഗം തിരുവല്ലായില്‍ നടക്കും.

കാനഡായിലെ ടൊറോണ്‍ടോയിലുള്ള സെന്റ് മാത്യൂസ് മാര്‍ത്തോമ്മ ഇടവക വികാരിയാണ് മാത്യൂ ബേബി അച്ചന്‍. ബോസ്റ്റണ്‍ കര്‍മ്മേല്‍ മാര്‍ത്തോമ്മ ഇടവകാംഗമായ തമ്പികുര്യന്‍ റിണയിന്‍സണ്‍സ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ കമ്പനി ചെയര്‍മാന്‍ ആണ്. ന്യൂയോര്‍ക്ക് എപ്പിപ്പനി മാര്‍ത്തോമ്മ ഇടവകാംഗമായ മറിയാമ്മ എബ്രഹാം ഭദ്രാസന സേവികാസംഘം സെക്രട്ടറി കൂടിയാണ്.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ തിരിഞ്ഞെടുക്കപ്പെട്ട സഭാ കൗണ്‍സില്‍ അംഗങ്ങളെ അനുമോദിച്ചു. ഭദ്രാസനത്തിനു വേണ്ടി സെക്രട്ടറി ബിനോയ് ജെ.തോമസ് അച്ചന്‍ അറിയിച്ചതാണ്.

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.മാത്യൂ ബേബി, തമ്പി കുര്യന്‍, മറിയാമ്മ എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
Rev. Mathew Baby.
മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.മാത്യൂ ബേബി, തമ്പി കുര്യന്‍, മറിയാമ്മ എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
Thampy Kurian.
മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.മാത്യൂ ബേബി, തമ്പി കുര്യന്‍, മറിയാമ്മ എബ്രഹാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു
Maryiamma Abhraham.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക