Image

ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍ വി.യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോര്‍ജ് തുമ്പയില്‍ Published on 22 August, 2014
ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍ വി.യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഫിലാഡല്‍ഫിയ: ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാന്‍ മാംദാനായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഗസ്റ്റ് 29, 30,31(വെള്ളി, ശനി, ഞായര്‍) തീയതികളായി കൊണ്ടാടപ്പെടുന്നു. റവ.ഡോ.വറുഗീസ് എം.ഡാനിയല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 6 മണിക്ക് നമസ്‌കാരം തുടര്‍ന്ന് സുവിശേഷ പ്രസംഗവും നടക്കും. ഞായറാഴ്ച രാവിലെ 8.30 ന് നമസ്‌ക്കാരവും, വി.കുര്‍ബ്ബാനയും റവ.ഡോ.വറുഗീസ് എം.ഡാനിയലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍. തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം നേടുവാന്‍ ഇടവക വികാരിയും ഭാരവാഹികളും എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്
വികാരി ഫാ.സിബി വറുഗീസ്-(267) 401-3732, തോമസ് വി.തൊമ്മന്‍(ട്രസ്റ്റി)-(267) 250- 993, നൈനാന്‍ പൂവത്തൂര്‍(സെക്രട്ടറി)-(610) 931-35930.



ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍ വി.യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാള്‍
Delaware Valley St. Johns.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക