ഡാലസ് : കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍
ഡാലസില്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ ഡാലസില്‍ നടക്കുന്ന സുവിശേഷ
മഹായോഗത്തില്‍ മുഖ്യ സന്ദേശം നല്കുവാനായി എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭയുടെ
ഡല്‍ഹി ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ പൗലോസിന് ഡാലസില്‍ ഗംഭീര വരവേല്‍പ്പ്
നല്കി.
വിവിധ സഭാ വിഭാഗത്തില്‍പ്പെട്ട ഡാലസിലെ ഏകദേശം 25 ഇടവകകളുടെ
നേതൃത്വത്തില്‍ നടത്തപ്പെടുന്ന 17മത് സുവിശേഷ യോഗം ആഗസ്റ്റ് 22, 23, 24(വെള്ളി,
ശനി, ഞായര്‍) തീയതികളില്‍ വൈകീട്ട് 6 മുതല്‍ 9 വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ്
ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന്
സംഘാടകര്‍ അറിയിച്ചു.
ബിഷപ്പ് മാര്‍ പൗലോസ് മാര്‍ത്തോമ്മ ചര്‍ച്ച് ഡാലസ്
കരോള്‍ട്ടണ്‍ പാസ്നേജില് വെച്ച് വൈദികരും ആത്മായ പ്രമുഖരും അടങ്ങുന്ന സദസ്സില്‍
കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു.