Image

ടൈനര്‍ ദൈവസഭയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 29 മുതല്‍

വില്‍സന്‍ ജോസഫ് Published on 22 August, 2014
ടൈനര്‍ ദൈവസഭയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 29 മുതല്‍
ടെനിസ്സി: അപൂര്‍വമായ പ്രസംഗപാടവം, വിസ്മയകരമായ വേദപരിജ്ഞാനം, ലളിതമധുരമായ വാക്കുകള്‍കൊണ്ടും, ദൈവവചനം ശ്രോതാക്കളില്‍ എത്തിക്കുന്നതില്‍ പ്രഗത്ഭനും ക്രിസ്തുവില്‍ പ്രശസ്തനുമായ പാസ്റ്റര്‍ എം.എ.ജോണ്‍ ചാറ്റനൂഗായില്‍ ഉള്ള ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡില്‍ ഓഗസ്റ്റ് 29, 30 തീയതികളില്‍ ദൈവചനം പ്രസംഗിക്കുന്നു.

ദൈവത്തെ സേവിക്കുകയും ദൈവത്തെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ ചര്‍ച്ച് ചാറ്റനൂഗായിലെ 2801 ഹിക്കറി വാലി റോഡില്‍ സ്ഥിതി ചെയ്യുന്നു. റവ.സി.സി.തോമസ്സ് ആണ് സഭാ ശുശ്രൂഷകന്‍.

കൂടതല്‍ വിവരങ്ങള്‍ക്ക് റവ.സി.സി. തോമസ്സ്(423-508-0234, 423-313-4101), സുനോജ് സ്‌കറിയ(423-520-6611), ജോര്‍ജ്ജ് വര്‍ഗ്ഗീസ് (423-314-3165).

 വാര്‍ത്ത : വില്‍സന്‍ ജോസഫ്


ടൈനര്‍ ദൈവസഭയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 29 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക