Image

ദേശീയ സെമിനാറിന് വടവാതൂര്‍ സെമിനാരിയില്‍ തിരിതെളിഞ്ഞു

Published on 21 August, 2014
ദേശീയ സെമിനാറിന് വടവാതൂര്‍ സെമിനാരിയില്‍ തിരിതെളിഞ്ഞു
വടവാതൂര്‍: 'വിവാഹവും കുടുംബവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തെക്കുറിച്ച് പൗരസ്ത്യവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തില്‍ വടവാതൂര്‍ സെമിനാരിയില്‍ പഠനശിബിരത്തിന് തുടക്കം കുറിച്ചു. കെ.സി.ബി.സി. ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാനും തിരുവല്ലാ അതിരൂപതയുടെ സഹായമെത്രാനുമായ ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 
കുടുംബബന്ധങ്ങളെ തകര്‍ക്കുന്ന അനേകം വെല്ലുവിളികള്‍ക്കു നടുവില്‍ ധാര്‍മ്മിക മൂല്യങ്ങളിലധിഷ്ഠിതമായ ഒരു സംസ്‌ക്കാരം വളര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. വിന്‍സന്റ് ആലപ്പാട്ട്, റവ. ഡോ. സ്‌കറിയ കന്യാകോണില്‍, റവ. ഡോ. ആന്റോ ചേരാന്തുരുത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. അനുരഞ്ജന കൂദാശയുമായെക്കുറിച്ച് റവ. ഡോ. ഡോമിനിക് വെച്ചൂര്‍ എഴുതിയ പുസ്‌കവും തദവസരത്തില്‍ പ്രകാശനം ചെയ്തു. തുടര്‍ന്നു റവ. ഡോ. ജോസഫ് കൊച്ചുപറമ്പില്‍, റവ. ഡോ. ജോസഫ് കോട്ടയില്‍, ഡോ. അബ്രാഹം ജോസഫ്, റവ. ഡോ. തോമസ് തറയില്‍ എന്നിവര്‍ മുഖ്യപ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ നാല് പാരലല്‍ സെഷനുകളിലായി എട്ട് ലഘുപ്രബന്ധങ്ങളും അവതരിപ്പിക്കപ്പെട്ടു. മാതൃകാപരമായ ജീവിതത്തിലൂടെ സമൂഹത്തിന് വഴിവിളക്കാകുന്ന ദമ്പതികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. 
ലൈംഗികത, വിവാഹം, കുടുംബം എന്നിവ സംബന്ധിച്ച ശരിയായ പ്രബോധനങ്ങള്‍ സമൂഹജീവിതത്തിന്റെ എല്ലാത്തലങ്ങളിലേക്കും വ്യാപിക്കേണ്ടതിന്റെ ആവശ്യകത സെമിനാറിലുടനീളം പ്രകടിപ്പിക്കപ്പെട്ടു. 

വൈദികവിദ്യാര്‍ത്ഥികളടക്കം സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അഞ്ഞൂറിലധികം  പേര്‍ സെമിനാറില്‍ പങ്കെടുത്തു. ഇന്ന് (22/08/2014) ഉച്ചയോടെ പഠനശിബിരം അവസാനിക്കും.


വടവാതൂര്‍ സെമിനാരിയില്‍ കുടുംബജീവിതത്തെ അധീകരിച്ച് നടക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് നിര്‍വ്വഹിക്കുന്നു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. വിന്‍സന്റ് ആലപ്പാട്ട്, പ്രൊഫ. രേഖ മാത്യൂസ്, ഡോ. ജോയി ഫ്രാന്‍സിസ്, റവ. സി. ലിറ്റില്‍ തെരേസ്, റവ. ഡോ. സ്‌കറിയ കന്യാകോണില്‍ എന്നിവര്‍ സമീപം.

ദേശീയ സെമിനാറിന് വടവാതൂര്‍ സെമിനാരിയില്‍ തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക