Image

സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് വി.ബി.എസ് വിജയകരമായി

ബിജു ചെറിയാന്‍ Published on 20 August, 2014
സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് വി.ബി.എസ് വിജയകരമായി
ന്യൂയോര്‍ക്ക് : സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയാസിസില്‍ഉള്‍പ്പെട്ടന്യൂജേഴ്‌സിന്യൂയോര്‍ക്ക്മേഖലയിലെ ദേവലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെട്ട വി.ബി.എസ് വിയജകരമായി പര്യവസാനിച്ചു. കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ട ത്രിദിന വി.ബി.എസില്‍ സ്റ്റാറ്റന്‍ ഐലന്റ് , ന്യൂജേഴ്‌സി മേഖലയിലെ ദേവാലയങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ പങ്കെടുത്തു. റവ.ഫാദര്‍ വിജു എബ്രഹാം , വെരി.റവ.ഡേവിഡ് ചെറുതോട്ടില്‍ കോഎപ്പിസ്‌കോപ്പ , റവ.ഫാദര്‍ . ആകാശ് പോള്‍ , ഭദ്രാസന വി.ബി.എസ് ഡയറക്ടര്‍ ശ്രീമതി സൂസന്‍ ജോണ്‍ റീജിയന്‍ 2 ഡയറക്ടര്‍ ശ്രീ . പ്രസാദ് വര്‍ഗീസ് , ഡോക്ടര്‍ ടി.വി ജോണ്‍ (മുന്‍ ഡയറക്ടര്‍) തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ വിവിധ സണ്ടേസ്‌കൂളിലെ അദ്ധ്യാപകന്‍, യുവജനപ്രവര്‍ത്തകര്‍ എന്നിവര്‍ പാഠ്യ-പാഠ്യേതര-കലാ കായിക പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു. ആതിഥേയ ഇടവകയായി കാര്‍ട്ടററ്റ് സെന്റ് ജോര്‍ജ് ചര്‍ച്ച് (ന്യൂജേഴ്‌സി) വാര്‍ണാക്യൂ സെന്റ് ജെയിംസ് ചര്‍ച്ച് (ന്യൂജേഴ്‌സി), സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോണ്‍സ് ചര്‍ച്ച് (ന്യൂയോര്‍ക്ക്) എന്നീ സണ്ടേസ്‌കൂളുകള്‍ വിവിധ ദിനങ്ങളിലെ സ്‌നേഹവിരുന്നുകള്‍ സ്‌പോണ്‍സര്‍ ചെയ്തു. വി.ബി.എസ് റാലി, ടാലന്റ് ഷോ, പപ്പറ്റ് ഷോ, തുടങ്ങിയവ സമാപനസമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.

ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി മേഖലയിലെ മുഴുവന്‍ ഇടവകകളുടെയും സഹകരണത്തില്‍ ആഗസ്റ്റ് 2 ന് ഏകദിന വി.ബി.എസ് ന്യൂജേഴ്‌സിയിലെ വിപ്പനിയിലുള്ള ഭദ്രാസന ആസ്ഥാനത്തുവെച്ച് നടത്തപ്പെട്ടു. രാവിലെ 9 മണിക്കാരംഭിച്ച് വൈകുന്നേരത്തോടെ സമാപിച്ച പരിപാടികള്‍ക്ക് വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നു. റീജിയണല്‍ 2 ഡയറക്ടര്‍ ശ്രീ. തോമസ് കളപ്പുരക്കല്‍, റീജിയണ്‍ 2 ഡയറക്ടര്‍ ശ്രീ.പ്രസാദ് വര്‍ഗീസ്, വി.ബി.എസ് ഡയറക്ടര്‍ ശ്രീമതി സൂസന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അദ്ധ്യാപകന്‍ വഹിച്ചു. വെരി.റവ.ഡേവിഡ് ചെറുതോട്ടില്‍ കോപ്പെസ്‌ക്കോപ്പ, റവ.ഫാദര്‍.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി , റവ.ശെമ്മാശന്‍മാര്‍ എന്നിവര്‍ ഏകദിന വി.ബി.എസിന് ആത്മീയ നേതൃത്വം നല്‍കി.

വി.ബി.എസ് കോര്‍ഡിനേഷന്‍ കമ്മറ്റിക്കുവേണ്ടി ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് വി.ബി.എസ് വിജയകരമായി
സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് വി.ബി.എസ് വിജയകരമായി
സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് വി.ബി.എസ് വിജയകരമായി
സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് വി.ബി.എസ് വിജയകരമായി
സംയുക്ത സിറിയന്‍ ഓര്‍ത്തഡോക്‌സ് വി.ബി.എസ് വിജയകരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക