Image

തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റമുണ്ടായി: ഉമ്മന്‍ചാണ്ടി

Published on 01 December, 2011
തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റമുണ്ടായി: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ നിലപാടില്‍ മാറ്റമുണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അവര്‍ കേരളത്തിന്റെ ആശങ്ക മനസ്സിലാക്കിത്തുടങ്ങി. വിഷയത്തില്‍ അതി വൈകാരികമായ സമീപനമല്ല കേരളം സ്വീകരിക്കുന്നത്‌. തമിഴ്‌നാടിന്റെ വൈകാരിക സമീപനങ്ങളിലും മാറ്റം വന്നിട്ടുണ്ട്‌. തമിഴ്‌നാടുമായുളള നല്ല ബന്ധം നിലനിര്‍ത്താനാണ്‌ ചര്‍ച്ചയുടെ പാത തിരഞ്ഞെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വാദം സത്യമാണെന്നും അവര്‍ക്ക്‌ ബോധ്യപ്പെട്ടെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. 120 അടിയിലേക്ക്‌ ജലനിരപ്പ്‌ കുറയ്‌ക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ശുഭാപ്‌തി വിശ്വാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക