Image

ഹൂസ്റ്റണില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാം 23ന്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജീമോന്‍ റാന്നി Published on 18 August, 2014
ഹൂസ്റ്റണില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാം 23ന്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ 18 ദേവാലയങ്ങളിലെ കലാപ്രതിഭകളുടെ കലാപ്രകടനങ്ങള്‍ക്കായി ഒരുക്കുന്ന ക്രിസ്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാമിനായി സ്റ്റാഫോഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയം( 2411, 5th സ്ട്രീറ്റ്, സ്റ്റാഫോര്‍ഡ്) അണിഞ്ഞൊരുങ്ങുന്നു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 23ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ ആരംഭിയ്ക്കുന്ന ക്രിസ്തീയ കലാസന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം കലാസന്ധ്യയോടനുബന്ധിച്ച് സമാഹരിയ്ക്കുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തിന് നല്‍കുന്നതാണെന്നും അറിയിച്ചു.

ഈ കലാവിരുന്നിന്റെ വിജയത്തിനായി റവ.ഫാ. ജേക്ക് കുര്യന്‍, കണ്‍വീനറായി നൈനാന്‍ വീട്ടിനാല്‍, ജോണ്‍സണ്‍ കല്ലുംമൂട്ടില്‍, മോസസ് പണിക്കര്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളുമായി ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.റോയി തോമസ്- 253-653-0689
റവ.കെ.ബി.കുരുവിള-281-636-0327
കെ.കെ.ജോണ്‍- 713-408-0865
ഷാജി പുളിമൂട്ടില്‍- 832-775-53366
യല്‍ദോ പീറ്റര്‍- 281-777- 9216

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


ഹൂസ്റ്റണില്‍ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാം 23ന്- ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക