Image

സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പാചരണം ഓഗസ്റ്റ്‌ 30 മുതല്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 August, 2014
സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പാചരണം ഓഗസ്റ്റ്‌ 30 മുതല്‍
ഷിക്കാഗോ: പരിശുദ്ധ മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും പ്രാര്‍ത്ഥനകളും ഓഗസ്റ്റ്‌ 30 മുതല്‍ സെപ്‌റ്റംബര്‍ ആറാംതീയതിവരെ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുമെന്ന്‌ ഇടവക വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍ അറിയിച്ചു.

ഈ ദിവസങ്ങളില്‍ കുര്‍ബാനയും, ഗ്രോട്ടോയിലേക്കുള്ള പ്രദക്ഷിണവും ജപമാല സമര്‍പ്പണവും ഉണ്ടായിരിക്കുന്നതാണ്‌. ഓഗസ്റ്റ്‌ 30-ന്‌ ശനിയാഴ്‌ചയും, 31-ന്‌ ഞായറാഴ്‌ചയും രാവിലെ കുര്‍ബാനയ്‌ക്കുശേഷവും സെപ്‌റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ വൈകിട്ട്‌ ഏഴുമണിക്കുള്ള കുര്‍ബാനയ്‌ക്കുശേഷവുമായിരിക്കും പ്രാര്‍ത്ഥനകള്‍. സെപ്‌റ്റംബര്‍ അഞ്ചിന്‌ വെള്ളിയാഴ്‌ച പ്രാര്‍ത്ഥനകളോടൊപ്പം യുവജനങ്ങള്‍ക്കായി ഫാ. ടോം പന്നലക്കുന്നേല്‍ നടത്തുന്ന പ്രഘോഷണമുണ്ടായിരിക്കും. സെപ്‌റ്റംബര്‍ ആറിന്‌ വൈകിട്ട്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. ബീന വള്ളിക്കളം അറിയിച്ചതാണിത്‌.
സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പാചരണം ഓഗസ്റ്റ്‌ 30 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക