Image

റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു

സജി കെ. പോത്തന്‍ Published on 18 August, 2014
റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആണ്ടുതോറും ആഘോഷിക്കാറുള്ള വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 15,16 (വെള്ളി, ശനി) തീയതികളില്‍ വിപുലമായി കൊണ്ടാടി. 15-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ സന്ധ്യാ നമസ്‌കാരം റവ.ഫാ. പോള്‍, റവ.ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, റവ.ഫാ മാത്യു തോമസ്‌, റവ. ഫാ. തോമസ്‌ മാത്യു, റവ.ഫാ. ഷിനോജ്‌ തോമസ്‌, റവ.ഫാ.ഡോ. രാജു വര്‍ഗീസ്‌, എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ നടത്തിയതിനുശേഷം റവ.ഫാ. തോമസ്‌ പോള്‍ (ജോണ്‍സണ്‍ അച്ചന്റെ) വചനപ്രഘോഷണവും തുടര്‍ന്ന്‌ ഭക്തിപുരസരമായ റാസയും നടത്തി വിശ്വാസികള്‍ അനുഗ്രഹം പ്രാപിച്ചു.

16-ന്‌ രാവിലെ 8.30-ന്‌ പ്രഭാത നമസ്‌കാരവും തുടര്‍ന്ന്‌ റവ.ഫാ. തോമസ്‌ പോള്‍, റവ.ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, റവ.ഫാ.ഡോ. രാജു വര്‍ഗീസ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ വി. മുന്നിന്‍മേല്‍ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. സഫേണ്‍ ടൗണിലുടെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടുകൂടി ആഘോഷപൂര്‍വ്വമായ റാസ നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തുതന്ന സഫേണ്‍ പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റിനെ അങ്ങേയറ്റം മാനിക്കുന്നു. റാസ കഴിഞ്ഞ പള്ളിയില്‍ മടങ്ങിയെത്തിയ ഭക്തജനങ്ങളെ വൈദീകര്‍ ശ്ശൈഹീക വാഴ്‌വ്‌ നല്‍കി അനുഗ്രഹിച്ചു, സമാപന ചടങ്ങില്‍ സെക്രട്ടറി ലിസി ഫിലിപ്പ്‌, ട്രസ്റ്റി കുര്യാക്കോസ്‌ ടി. ചാക്കോ, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍മാരായ സജി കെ. പോത്തന്‍, ജോണ്‍ വര്‍ഗീസ്‌ എന്നിവര്‍ പെരുന്നാളിനെക്കുറിച്ചും ഇടവക വികാരി റവ.ഫാ.ഡോ. രാജു വര്‍ഗീസിന്റെ സ്‌തുത്യര്‍ഹമായ സേവനത്തെക്കുറിച്ചും ലീഡര്‍ഷിപ്പിനെക്കുറിച്ചും പ്രത്യേകം പ്രശംസിച്ചു. പെരുന്നാളിനു വന്നുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഇടവക ഗ്രാജ്വേറ്റ്‌സിനെ അനുമോദിച്ച്‌ പ്ലാക്കുകള്‍ നല്‌കുകയും കഴിഞ്ഞ വര്‍ഷത്തെ സെക്രട്ടറി ജോസഫ്‌ തോമസിനേയും ട്രസ്റ്റി ലിജു പോളിനേയും അവരുടെ സ്‌തുത്യര്‍ഹമായ സേവനത്തെ മാനിച്ച്‌ അനുമോദിക്കുകയും പ്ലാക്ക്‌ നല്‍കി ആദരിക്കുകയും ചെയ്‌തു.

ഇടവക വികാരി റവ.ഫാ.ഡോ. രാജു വര്‍ഗീസ്‌ സമീപ ഇടവകകളില്‍ നിന്നും പെരുന്നാളിനു വന്നുചേര്‍ന്ന എല്ലാ വിശ്വാസികളേയും പ്രത്യേകിച്ച്‌ വൈദീകരേയും സ്വാഗതം ചെയ്യുകയും അവരോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്‌തു. സ്‌നേഹവിരുന്നിലും വാര്‍ഷിക ലേലത്തിലും എല്ലാ വിശ്വാസികളം പങ്കുചേര്‍ന്നു. തുടര്‍ന്ന്‌ കൊടിയിറക്കത്തോടെ പെരുന്നാള്‍ സമാപിച്ചു.
റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
റോക്ക്‌ലാന്റ്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ദൈവമാതാവിന്റെ പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക