Image

ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു

ജോര്‍ജ് തുമ്പയില്‍ Published on 18 August, 2014
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ബിഡബ്ല്യൂഒസി (BWOC) കണ്‍വന്‍ഷന്‍ ഭക്തിനിര്‍ഭരമായി സമാപിച്ചു. ഓഗസ്റ്റ് 9, 10 തീയതികളില്‍ നടന്ന കണ്‍വന്‍ഷനില്‍ ഒട്ടേറെ പേര്‍ ഇത്തവണ പങ്കെടുത്തു. ബിഡബ്ല്യൂഒസി (BWOC) പ്രസിഡന്റ് ഫാ. ഫിലിപ്പ് സി. എബ്രഹാം സ്വാഗതം ആശംസിച്ചു. കണ്‍വന്‍ഷന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പരിപാടികള്‍ ഒരു പള്ളിയില്‍ നടന്നതെന്ന് പറഞ്ഞ അച്ചന്‍ അനുഗ്രഹപ്രദവും വിജയപ്രദവുമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ എല്ലാവര്‍ക്കും ഭാവുകങ്ങള്‍ നേരുകയും ചെയ്തു.

സഭയുടെ ചരിത്രത്തിലും ഭദ്രാസന ചരിത്രത്തിലും ആദ്യമായാണ് പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ഒരു കണ്‍വന്‍ഷന്‍ പ്രസംഗവും ഗായകസംഘത്തിന്റെ ക്വയറും നടക്കുന്നതെന്നു സൂചിപ്പിച്ച ബിഡബ്ല്യൂഒസി (BWOC) കോ ഓര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, പ്രാസംഗികനായ ഫാ. ഗ്രിഗറി വര്‍ഗീസിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

റിനു മാത്യുവിന്റെയും ഷൈല പി. ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള യൂത്ത് ക്വയര്‍ പുതുമയുമുള്ളതായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം ആരംഭിച്ച കണ്‍വന്‍ഷന്റെ പ്രധാനപ്രാസംഗികന്‍ ഫാ. സക്കറിയ നൈനാനെ റവ. ഡോ ജോര്‍ജ് കോശി സ്വാഗതം ചെയ്തു. ഫാ. പൗലോസ് ടി. പീറ്റര്‍ കോ ഓര്‍ഡിനേറ്ററായ ക്വയര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

സെക്രട്ടറി ജെസി മാത്യു നന്ദി രേഖപ്പെടുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പോര്‍ട്ട് ചെസ്റ്റര്‍ ലഘു ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
BWOC ADULT CHOIR
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
BWOC DR.George Koshy Achen
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
BWOC DR.PHILIPGEORGE
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
BWOC GREGORY ACHEN
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
BWOC PAULOSE T.PETERACHEN
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
BWOC PHILIP C.ABRAHAM
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
BWOC YOUTH CHOIR
ബ്രോങ്ക്‌സ് വെസ്റ്റ്‌ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ സമാപിച്ചു
BWOC ZACHARIA ACHEN
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക