Image

ചിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഓഗസ്റ്റ് 23ന്

ബെന്നി പരിമണം Published on 17 August, 2014
ചിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഓഗസ്റ്റ് 23ന്
ചിക്കാഗോ : ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ 'ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍' ഓഗസ്റ്റ് 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ആരംഭിക്കും. ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയങ്കണത്തില്‍ (240 Potter Road,Des Plaines, IL – 600116) നടക്കുന്ന ഈ കൊയ്തുത്സവത്തിന്റെ ഉത്ഘാടനം റവ.ബൈജു മാര്‍ക്കോസ് നിര്‍വഹിക്കും.

കേരളത്തില്‍ നിന്നും എത്തിച്ച വിവിധയിനം തുണിത്തരങ്ങള്‍, ഏറ്റവും പുതിയ ഡിസൈനര്‍ ആഭരണങ്ങള്‍ മുതലായവ വില്പനക്കുള്ളതായിരിക്കും. രുചിയേറും നാടന്‍ വിഭവങ്ങളുടെ വിവിധ സ്റ്റാളുകള്‍ ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെപോലെതന്നെ ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കേരളത്തില്‍ ഭവനമില്ലാത്തവര്‍ക്ക് പുതിയ ഭവനം വച്ച് കൊടുക്കുന്നതിനും, മറ്റു സാമൂഹ്യ നന്മകള്‍ക്കും വേണ്ടിയും വിനിയോഗിക്കുന്നു. ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന വിവിധയിനം കലാവിരുന്നുകള്‍ ആസ്വദിക്കുവാനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഡാനിയേല്‍ തോമസ്, അസോ.വികാരി റവ.സോനു സ്‌കറിയ എന്നിവര്‍ അറിയിച്ചു. ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന്റെ വിജയത്തിനായി മോന്‍സി ചാക്കോ കണ്‍വീനറായി വിവിധ സബ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

വാര്‍ത്ത അയച്ചത്: ബെന്നി പരിമണം


ചിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യം ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഓഗസ്റ്റ് 23ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക