Image

അഗസ്ത്യാ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍

Published on 17 August, 2014
അഗസ്ത്യാ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
ജോര്‍ജിയ : അഗസ്ത്യാ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ 2014 ആഗസ്റ്റ് 22, 23(വെള്ളി, ശനി) ദിവസങ്ങളില്‍, ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

22-#ാ#ം തീയ്യതി വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്ന് പ്രഗല്‍ഭ വാഗ്മിയായ റവ.ഫാ. സാമുവേല്‍ വര്‍ഗീസ്(വികാരി, സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നോര്‍ത്ത് കരോളിന) വചന ശുശ്രൂഷ നടത്തും.

23-#ാ#ം തീയ്യതി ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയും 9.15 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, പാച്ചോര്‍ നേര്‍ച്ച എന്നിവയും ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ഡോ.ഫിലിപ്പോസ് തോമസ്& ഫാമിലിയാണ്. പെരുന്നാള്‍ ആഘോഷങ്ങളുടെ ക്രമീകരണങ്ങള്‍ക്കായി, വികാരി വെരി.റവ.മാത്യൂസ് ഇടത്തറ കോര്‍എപ്പിസ്‌ക്കോപ്പാ, സെക്രട്ടറി-ഡോ.ഫിലിപ്പ് തോമസ്, ട്രഷറര്‍- ഷെവലിയര്‍ എബ്രഹാം മണിമലയത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു.
12 മണിക്ക് സ്‌നേഹ വിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.


അഗസ്ത്യാ സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക