Image

ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍- ഭാഗം-6: തൊടുപുഴ കെ. ശങ്കര്‍)

Published on 17 August, 2014
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍- ഭാഗം-6: തൊടുപുഴ കെ. ശങ്കര്‍)
പദ്യം

22. ശ്രീ പത്മനാഭപുരുഷോത്തമ വാസുദേവ
വൈകുണ്‌ഠമാധവ ജനാര്‍ദ്ദന ചക്രപാണേ
ശ്രീവത്സചിഹ്ന ശരണാഗത പാരിജാത
ശ്രീ വെങ്കിടാചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

ശ്രീ പത്മനാഭ! പുരുഷോത്തമ! വാസുദേവാ! വൈകുണ്‌ഠാ!
മാധവാ! ജനാര്‍ദ്ദനാ! ചക്രപാണി! മാറില്‍, ശ്രീവത്സം പേറുന്നവനേ, ഭക്തന്മാര്‍ക്ക്‌ അഭയം നല്‍കുന്ന പാരിജാതമേ, വെങ്കിടാചലപതേ, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

പദ്യം

23. കന്ദര്‍ഷ ദര്‍പ്പഹര സുന്ദര ദിവ്യമൂര്‍ത്തേ,
കാന്താ കുചാംബുരൂഹ കുഡ്‌മാളലോലദൃഷ്‌ടേ
കല്യാണ നിര്‍മ്മല ഗുണാകര ദിവ്യകീര്‍ത്തേ,
ശ്രീ വെങ്കിടാചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

മന്മദന്റെ മാഹാത്മ്യത്തേയും വെല്ലുന്ന ദിവ്യത്വമാര്‍ന്ന രൂപഭംഗിയുള്ള ഭഗവാനേ, തന്റെ നേത്രങ്ങള്‍ എപ്പോഴും തന്റെ ധര്‍മ്മപത്‌നിയുടെ പൂമേനിയില്‍ വിരാജിച്ചുകൊണ്ടിരിക്കുന്നവനേ, സല്‍ഗുണങ്ങളുടെ ഇരിപ്പിടമേ, എല്ലാ കീര്‍ത്തിയുടേയും വിളനിലമേ, വെങ്കിടാചലപതേ ഉണരുക, അങ്ങേയ്‌ക്ക്‌ നമസ്‌കാരം!


പദ്യം

24. മീനാകൃതേ, കമംകോല നൃസിംഹാവര്‍ണ്ണില്‍
സ്വാമിന്‍ പരശ്വഥ തപോധന, രാമചന്ദ്രാ,
ശേഷാംഗരാമ, ദുനനന്ദന കല്‌കിരൂപ
ശ്രീ വെങ്കിടാചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

ഭഗവാനേ, അങ്ങയുടെ പത്ത്‌ അവതാരങ്ങളും ഓര്‍മ്മയില്‍ വരുന്നു. മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, ത്രിവിക്രമന്‍, പരശുരാമന്‍, രാമന്‍, ബലരാമന്‍, കൃഷ്‌ണന്‍, കല്‍ക്കി എന്നിങ്ങനെ. വെങ്കടാചലപതേ, ഉണരുക, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!.

പദ്യം

25. ഏലാലവംഘ ഘനസാര സുഗന്ധ തീര്‍ത്ഥം
ദിവ്യം വിയത്‌ സരസീ ഹേമഘടേഷു പൂര്‍ണ്ണം!
ധൃത്വാദ്യവൈദികശിഖാമണേയ: പ്രഹൃഷ്‌ട
തിഷ്‌ടന്തി വെങ്കടചലപതേ തവ സുപ്രഭാതം!

അര്‍ത്ഥം

വേദശാസ്‌ത്രങ്ങളില്‍ പ്രാവീണ്യം ലഭിച്ച ബ്രഹ്‌മണര്‍ സന്തോഷത്തോടെ അങ്ങയെ പൂജ ചെയ്യുവാന്‍ കാത്തുനില്‍ക്കുന്നു. എല്ലാ പുണ്യനദികളില്‍ നിന്നും കൊണ്ടുവന്ന തീര്‍ത്ഥങ്ങള്‍ നിറച്ച കലശങ്ങള്‍ അവര്‍ ശിരസില്‍ പേറിനില്‍ക്കുന്നു. അതില്‍ ഏലം മുതലായ സുഗന്ധദ്രവ്യങ്ങള്‍ കലര്‍ന്നിരിക്കുന്നു. അല്ലയോ, വെങ്കടാചലപതേ, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

പദ്യം

26. ഭാസ്വാനുദേതി വികചാനി സരോജം റാണീ
സംപൂരയന്തി നിനദൈ: കുകു ഭോവിഹംഗാ!
ശ്രീ വൈഷ്‌ണവാസ്ലത തമതീര്‍ത്ഥിത മംഗലാസ്‌തേ
ധാമാശ്രയന്തി തവ വെങ്കട സുപ്രഭാതം!

അര്‍ത്ഥം

സൂര്യനുദിക്കുന്നു, താമരപ്പൂക്കള്‍ വിടര്‍ന്നുവരുന്നു. പക്ഷികള്‍ കൂജനം ചെയ്യുന്നു. വൈഷ്‌ണവര്‍, മംഗളഗീതികള്‍ പാടി കാത്തുനില്‍ക്കുന്നു. വെങ്കടാചലപതേ, ഉണരുക, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!.

പദ്യം

27. ബ്രഹ്മാഭരസ്സുരവരാസ്സ മഹര്‍ഷയന്ത
സന്തസ്സനന്ദ മുഖാസ്‌ത്യഥയോഗി വര്യാ:
ധാമാന്തികേ, തവഹി മംഗല വസ്‌തുഹസ്‌താ:
ശ്രീ വെങ്കടചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

മഹാശില്‌പിയായ ബ്രഹ്‌മാവും സനന്ദന്‍ പോലെയുള്ള യോഗികളും അങ്ങയെ ദര്‍ശിച്ചുവണങ്ങുവാന്‍ കാത്തുനില്‍ക്കുന്നു. അവരുടെ കൈകളില്‍ അങ്ങേയ്‌ക്ക്‌ സമര്‍പ്പിക്കുവാനായി മംഗളസൂചകമായ വസ്‌തുക്കളുമുണ്ട്‌. അല്ലയോ വെങ്കടചലപതേ, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

പദ്യം

28. ലക്ഷ്‌മീ നിവാസ നിരവദ്യഗുണൈകസിന്ധോ
സംസാര സാഗരസമുത്തരണൈകസേതോ-
വേദാന്തവേദ്യനിജവൈഭവ, ഭക്തഭോഗ്യാ
ശ്രീ വെങ്കടചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

ലക്ഷ്‌മിദേവിയുടെ ഇരിപ്പിടമേ, സല്‍ഗുണ സമ്പന്നാ, സംസാരമാകുന്ന സാഗരം കടക്കുവാന്‍ കനിയുന്നവനെ, ഉപനിഷത്തുകളിലൂടെ മഹിമയാര്‍ന്നവനേ, വെങ്കടാചലപതേ, അങ്ങേയ്‌ക്കു സുപ്രഭാതം!

29. ഇത്ഥം വൃഷാചലപതേപിഫ സുപ്രഭാതം
യേ മാനവാ പ്രതിദിനാ പഠിതും പ്രവൃത്താ:
തേഷാം പ്രഭാതസമയേ സ്‌തുതിരംഗഭാജാം
പ്രജ്ഞാം പരാര്‍ത്ഥസുലഭാം പരമാം പ്രസൂതേ!

അര്‍ത്ഥം

ഭക്തരേ, ഇപ്രകാരം ഈ പ്രാര്‍ത്ഥനകള്‍ ചൊല്ലുക. എല്ലാവര്‍ക്കും എല്ലാ ഐശ്വര്യവും അനുഗ്രഹവും നല്‍കുക, ഭഗവാനേ!

***** *****

അഞ്ചാം ഭാഗം വായിക്കുക....
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍- ഭാഗം-6: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക