കുടുംബ സദസുകളുടെ നായകന് ജയറാം മമ്മൂട്ടിയാവുന്നു. കേട്ടിട്ട് തെറ്റിദ്ധരിക്കേണ്ട പുതിയ ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് മമ്മൂട്ടി. നവാഗതനായ ബെന്നി കെ.ജോസഫ് സംവിധാനം ചെയ്യുന്ന മാലാഞ്ചി മൊഞ്ചുള്ള വീട് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ജയറാം മമ്മൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വലിയ മുസ്ളീം കുടുംബത്തിലെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. യുവനടന് ആസിഫലി,? മധു,? സായികുമാര്‍,? ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തും. ഇതോടൊപ്പം മലയാളത്തിലെ അന്‍പതോളം വരുന്ന താരങ്ങളും ഈ സിനിമയുടെ ഭാഗമാകും.
ഉദയകൃഷ്ണ സിബി കെ.തോമസ് ടീമാണ് തിരക്കഥ ഒരുക്കുന്നത്. പൂര്‍ണമായും ഒരു ഫാമിലി എന്റര്ടെയ്നാറായി ഒരുക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിനിമയിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രിയാമണിയാണ് നായികയാവുന്നത്.