Image

ഷിക്കാഗോ സെന്റ്‌ മേരിസില്‍ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി സാന്ദ്രമായി

സാജു കണ്ണമ്പള്ളി Published on 17 August, 2014
ഷിക്കാഗോ സെന്റ്‌ മേരിസില്‍ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി സാന്ദ്രമായി
ഷിക്കാഗോ : ഷിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്ക്‌ ഇടവകയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ ദര്‍ശനതിരുനാള്‍ ,വലിയതിരുനാള്‍ ഓഗസ്റ്റ്‌ 8 വെള്ളിയാഴ്‌ച ആരംഭിച്ച്‌ 11 താങ്കളാഴ്‌ച അവസാനിച്ചു . അമേരിക്കയില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത തിരുനാള്‍ ഇക്കുറി ഭക്തിനിര്‍ഭരവും ആഘോഷകരവുമായി തീര്‍ന്നു.

വെള്ളിയാഴ്‌ച വൈകുന്നേരം 6.30 ന്‌ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പതാക ഉയര്‍ത്തി തരുനാളിന്‌ തുടക്കം കുറിച്ചു . മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാനയും, ഫാ. അഗസ്റ്റിന്‍ പാലായ്‌ക്കപ്പറമ്പില്‍ തിരുനാള്‍ സന്ദേവും നല്‍കി . തുടര്‍ന്ന്‌ മിനിസ്‌ട്രികളുടേയും കൂടാരയോഗങ്ങളുടേയും അടിസ്ഥാനത്തില്‍ കലാസന്ധ്യ അരങ്ങേറി.

ആഗസ്റ്റ്‌ 9 ശനിയാഴ്‌ച വൈകുന്നേരം 5.30 ന്‌ ഫാ. സജി പിണര്‍കയില്‍ നയിച്ച പാട്ടു കുര്‍ബ്ബാനയും, നൊവേന, പ്രസുദേന്തി വാഴ്‌ച എന്നിവ ഉണ്ടായിരിന്നു. ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ സന്ദേവും നല്‍കി . പിന്നീട്‌ നടക്കുന്ന കപ്ലേന്‍ വാഴ്‌ചയില്‍ ഫാ. എബ്രഹാം മുത്തോലത്ത്‌ പങ്കെടുത്തു. തുടര്‍ന്ന്‌ ജയിന്‍ മാക്കില്‍ അണിയിച്ചോരുക്കുന്ന 2 മണിക്കൂര്‍ നീണ്ട്‌നില്‍ക്കുന്ന `മിഷിഗന്‍ അവന്യു` എന്ന മനോഹര സ്‌റ്റേജ്‌ഷോ അരങ്ങ്‌ തകര്‍ത്തു. അമേരിക്കയിലെ ചരിത്രത്തിലെ ആദ്യ നാഴികകല്ലായിരിന്നു `മിഷിഗന്‍ അവന്യു` എന്ന്‌ സംഘാടകര്‍ ഇതിനോടകം അവകാശപ്പെട്ടുകഴിഞ്ഞു. ശനിയാഴ്‌ച സംഗീത ശുശ്രൂഷ നടത്തിയത്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയിലെ ഗായകസംഘം ആയിരുന്നു.

പ്രധാന ദിവസമായ പത്താം തീയതി ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌ മുഖ്യ കാര്‍മ്മികനായുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ റാസയും, ഫാ. പോള്‍ ചാലിശേരിയുടെ തിരുനാള്‍ പ്രംസംഗവും തിരുനാളിനെ ഭക്തി സന്ദ്രമാക്കി . തുടര്‍ന്ന്‌ ഭക്തിനിര്‍ഭരവും നയനമനോഹരവമായ തിരുനാള്‍ പ്രദക്ഷണം ദേവാലയം വളം വച്ചു. വാദ്യമേളങ്ങളും കോടിതോരണങ്ങളും, വെള്ളയും നീലയും ഡ്രസ്സ്‌ അണിഞ്ഞ ഭക്തജനങ്ങളും തരുനാള്‍ പ്രദക്ഷണത്തിന്‌ ഭംഗിയും അതിലേറെ ഭക്തിനിര്‍ഭരവും അയ കാഴ്‌ചയായി.

നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിച്ചും അടിമവെച്ചും , കഴുന്ന്‌ എടുത്തും വിശ്വാസികള്‍ മാതാവിനോടുള്ള ആദരവ്‌ പ്രകടിപ്പിച്ചു. ആവേശം അലതല്ലിയ തിരുനാള്‍ ലേലത്തിലും ഇവരും പങ്കെടുത്തു .മുഴുവന്‍ ആളുകള്‍ക്കും സ്‌നേഹ വിരുന്നും നല്‍കി ആഘോഷമായ തിരുനാള്‍ മഹോത്സവത്തിന്‌ പ്രസുദേന്തിമാരായി നൈല്‍സിലുള്ള സെന്റ്‌ സേവ്യേഴ്‌സ്‌ കൂടാരയോഗങ്ങളായിരുന്നു.

അവസാനദിവസമായ ആഗസ്റ്റ്‌ 11 തിങ്കളാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ മരിച്ചവര്‍ക്ക്‌ വേണ്ടിയുള്ള കുര്‍ബാനയും പ്രത്യേകം പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. തിരുനാള്‍ ക്രമാകരണങ്ങള്‍ക്ക്‌ സെന്റ്‌ സേവ്യേഴ്‌സ്‌ കൂടാരയോഗങ്ങള്‍, ജിനോ കാക്കാട്ടില്‍, തോമസ്‌ ഐക്കരപറമ്പില്‍, റ്റോമി ഇടത്തില്‍, ബിജു കണ്ണച്ചാംപറമ്പില്‍, ജോയിസ്‌ മറ്റത്തികുന്നേല്‍, സാജു കണ്ണമ്പള്ളി, ജോണികുട്ടി പിള്ളവീട്ടില്‍, ജോസ്‌ ഐക്കരപറമ്പില്‍, ജോസ്‌ പിണര്‍കയില്‍, സി. സേവ്യര്‍, മേരി ആലുങ്കല്‍, മാത്തച്ചന്‍ ചെമ്മാച്ചേല്‍, സജി പൂതൃകയില്‍, അനില്‍ മറ്റത്തികുന്നേല്‍, അലക്‌സ്‌ തെക്കനാട്ട്‌,റ്റോമി നെടിയകാലായില്‍,ജോണ്‍സന്‍ കൂവക്കട, ബിനോയ്‌ പൂത്തറയില്‍, ജയിന്‍ മാക്കില്‍, പോള്‍സണ്‍ കുളങ്ങര, സാബു മഠത്തില്‍പറമ്പില്‍, രാജു നടവീട്ടില്‍, സണ്ണി തെക്കേപറമ്പില്‍, സണ്ണി മേലേടം, തമ്പി വിരുന്നികുളങ്ങര, സ്റ്റീഫന്‍ കിഴക്കേകുറ്റ്‌, പീറ്റര്‍ കുളങ്ങര, ജോയി ചെമ്മാച്ചേല്‍, സെവ്യര്‍ നടുപറമ്പില്‍ വിവിധ മിന്‌സ്‌ട്രി ഭാരവാഹികള്‍, കൂടാരയോഗ കോര്‍ഡിനേറ്റേഴ്‌സ്‌ തുടങ്ങി വിവിധ തലങ്ങളിലുള്ള പള്ളി കമ്മറ്റിയഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഷിക്കാഗോ സെന്റ്‌ മേരിസില്‍ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി സാന്ദ്രമായി
ഷിക്കാഗോ സെന്റ്‌ മേരിസില്‍ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി സാന്ദ്രമായി
ഷിക്കാഗോ സെന്റ്‌ മേരിസില്‍ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി സാന്ദ്രമായി
ഷിക്കാഗോ സെന്റ്‌ മേരിസില്‍ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി സാന്ദ്രമായി
ഷിക്കാഗോ സെന്റ്‌ മേരിസില്‍ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി സാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക