Image

പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വന്‍ഷന്‍

നിബു വെള്ളവന്താനം Published on 16 August, 2014
പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വന്‍ഷന്‍
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കന്‍ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം(KPWF)ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കണ്‍വന്‍ഷന്‍ 2014 ആഗസ്റ്റ് 4, 5 തീയതികളില്‍ എല്‍മണ്ട് ശാലോം പെന്തക്കോസ്തല്‍ ടാബര്‍ണാക്കിളില്‍ വച്ച് നടത്തപ്പെട്ടു. പാസ്റ്റര്‍. വര്‍ഗ്ഗീസ് ഏബ്രഹാം(രാജു മേത്ര) പ്രസംഗിച്ച യോഗങ്ങളില്‍ പാസ്റ്റര്‍. മോനിസ് ജോര്‍ജ്ജ്, നാഷ്ണല്‍ പ്രസിഡന്റ് ഡോക്ടര്‍. ബാബു തോമസ് എന്നിവര്‍ അദ്ധ്യക്ഷന്മാരായിരുന്നു. ഈടുറ്റ എഴുത്തുകളുടെ ആനുകാലിക പ്രാധാന്യം നാഷ്ണല്‍ വൈസ് പ്രസിഡന്റ് തോമസ് കിടങ്ങാലില്‍ പ്രസ്താവിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ബ്രദര്‍.സജി തട്ടയില്‍ ഉത്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ ജോസ് ബേബി(ട്രഷറാര്‍) സ്വാഗതം, ഡോ. ജോമോന്‍ ജോര്‍ജ്ജ്(വൈസ് പ്രസിഡന്റ്), കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി അനുരാജ് രാജന്‍, ജോയിന്റ് സെക്രട്ടറി ജോബി ജോയി എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ന്യൂസ്  : നിബു വെള്ളവന്താനം


പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വന്‍ഷന്‍
പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വന്‍ഷന്‍
പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക