Image

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ്ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷയോഗവും

ക്യാപ്റ്റന്‍ രാജു ഫിലിപ്പ് Published on 12 August, 2014
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ്ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷയോഗവും
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്നുവരുന്ന ശൂനോയോ നോമ്പാചരണത്തോടനുബന്ധിച്ച് ബൈബിള്‍ കണ്‍വെന്‍ഷനും , വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും, ഇടവക വാര്‍ഷികവും ആഗസ്റ്റ് 14,15,16 തിയതികളിലായി ആചരിക്കുന്നു. വാകത്താനം , ഞാലിയാകുഴി മോമ ബസ്സേലിയോസ് ദയറാംഗവും , മീനടം സെന്റ് ജോണ്‍സ് വലിയപള്ളി വികാരിയുമായ റവ.ഫാദര്‍ സഖറിയ നൈനാല്‍ സുവിശേഷയോഗത്തിനും പെരുന്നാള്‍ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ അറിയപ്പെടുന്ന കണ്‍വെന്‍ഷന്‍ പ്രസംഗകനായ ഫാദര്‍ സഖറിയ നൈനാന്‍ മികച്ച ധ്യാനഗുരുവുമാണ്.
വ്യഴം(14 ന്) , വെള്ളി(15 ന്)ദിവസങ്ങളില്‍ വൈകുന്നേരം 7 മണിക്ക് സന്ധ്യപ്രാര്‍ത്ഥനയും 7.45 മുതല്‍ സുവിശേഷപ്രസംഗവും നടക്കും. ദുഃഖപെരുന്നാള്‍ ദിനമായ ശനിയാഴ്ച (16 ന് ) രാവിലെ 8.30 ന് പ്രഭാത പ്രാര്‍ത്ഥനയും, തുര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വിശുദ്ധ ആരാധനക്കുശേഷം ആഘോഷമായ റാസ നടക്കും. ആശീര്‍വാദം , നേര്‍ച്ചവിളമ്പ്, സ്‌നേഹവിരുന്ന് എന്നിവയാണ് ഇതര പെരുന്നാള്‍ ചടങ്ങുകള്‍ . 
ഇടവക വികാരി റവ.ഫാദര്‍. ടി.എ.തോമസിന്റെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മറ്റി, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ മൂന്നു ദിന പെരുന്നാള്‍ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും പെരുന്നാള്‍ ചടങ്ങുകളിലേക്ക് സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റവ.ഫാ.ടി.എ.തോമസ്(വികാരി) 718 442 4984
ജോയി ജോണ്‍ (സെക്രട്ടറി) 718 374 1956
പി.സി.ജോണ്‍ (ട്രഷറര്‍്) 973 731 5447
ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (പെരുന്നാള്‍  കോഡിനേറ്റര്) 917 854 3818
ജോര്‍ജ്ജ് വര്‍ഗീസ് (പെരുന്നാള്‍ കോര്‍ഡിനേറ്റര്‍) 732 658 0145

വിലാസം : 

സെന്റ്.മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്
130 പാര്‍ക്ക് അവന്യൂ
സ്റ്റാറ്റന്‍ ഐലന്റ്,ന്യൂയോര്‍ക്ക് 10302

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ്ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷയോഗവും
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ്ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷയോഗവും
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ്ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷയോഗവും
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ്ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷയോഗവും
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ്ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷയോഗവും
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ്ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളും സുവിശേഷയോഗവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക