Image

കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 August, 2014
കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
കരോള്‍ട്ടന്‍ : സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ ഓര്‍മ്മപെരുന്നാള്‍ ആഗസ്റ്റ് 16, 17(ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.റവ.ഫാ. വിജു അബ്രഹാം (വികാരി, സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, കാര്‍ട്ടറെറ്റ്, ന്യൂജേഴ്‌സി) മുഖ്യ അതിഥിയായിരിക്കും.

10-#ാ#ം തീയതി(ഞായര്‍) വി. കുര്‍ബ്ബാനാനന്തരം വികാരി റവ.ഫാ.പോള്‍ തോട്ടക്കാട്ട് കൊടി ഉയര്‍ത്തിയതോടെ, ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

16-#ാ#ം തീയതി(ശനി) വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് 7.15ന് പ്രഗല്‍ഭ വാഗ്മിയായ റവ.ഫാ.വിജു അബ്രാഹാം നടത്തുന്ന വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.
17-#ാ#ം തീയതി ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത പ്രാര്‍ത്ഥനയും, 9.30ന് വെരി.റവ.മാത്യൂസ് കാവുങ്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.വിജ്ജു അബ്രാഹാം, റവ.ഫാ.വി.എം. തോമസ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ റാസ, പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.

ഭാഗ്യവതിയായ, പരിശുദ്ധ ദൈവമാതാവിന്റെ, മഹാ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട്, അനുഗ്രഹം പ്രാപിക്കുവാന്‍, എല്ലാ വിശ്വാസികളേയും, കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി റവ.ഫാ.പോള്‍ തോട്ടക്കാട്ട് അറിയിച്ചു.

പെരുന്നാള്‍ ആഘോഷങ്ങള്‍ അനുഗ്രഹപ്രദവും, വിജയകരവുമായി തീര്‍ക്കുന്നതിന്, സെക്രട്ടറി ശ്രീ. ജേക്കബ് സ്‌ക്കറിയയുടേയും, ട്രഷറര്‍ ശ്രീ.യല്‍ദോസ് ജേക്കബ്ബിന്റെയും, നേതൃത്വത്തില്‍ പള്ളി മാനേജിങ്ങ് കമ്മറ്റി, വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ഞായറാഴ്ച 12.30ന് സ്‌നേഹവിരുന്നോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത്  ജോര്‍ജ് അറിയിച്ചതാണിത്.


കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
കരോള്‍ട്ടന്‍ സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍
റവ.ഫാ.പോള്‍ തോട്ടക്കാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക