Image

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2014
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍
കാലിഫോര്‍ണിയ: സ്വര്‍ഗ്ഗം തുറന്ന്‌ അഭിഷേകത്തിന്റെ അഗ്‌നിച്ചിറകുകളുമായി ഇടറിയ പാദങ്ങള്‍ക്ക്‌ ബലവും വിശക്കുന്നവന്റെ അപ്പവും സത്യത്തിന്റെ സാക്ഷിയും പാപികളുടെ സങ്കേതവുമായ യേശുനാഥന്റെ ക്ഷമയുടെയും സ്‌നേഹത്തിന്റെയും നന്മയുടെയും സന്ദേശവുമായി അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വടക്കേ അമേരിക്കയില്‍.

ഈ വരുന്ന ഓഗസ്റ്റു മാസം 15, 16, 17 തിയതികളില്‍ (വെള്ളി, ശനി, ഞായര്‍) രാവിലെ 9 മുതല്‍ വൈകിട്ട്‌ 5 മണി വരെയാണ്‌ പ്രത്യേക ദൈവവചനപ്രഘോഷണങ്ങളും പ്രാര്‍ഥനകളും ആരാധനയും നടക്കുക. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ ഇടവക സംഘടിപ്പിക്കുന്ന പ്രസ്‌തുത വചനപ്രഘോഷണം ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി സെഹിയോന്‍ പ്രാര്‍ഥനാ ഗ്രൂപ്പാണ്‌ നയിക്കുന്നത്‌.

ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ ഇടവക വികാരി ഫാദര്‍ റോയി ജേക്കബ്‌ കാലായില്‍, ഫാദര്‍ ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌, ജെയിസ്‌ കൊട്ടാരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക; ഫോണ്‍ 408.689.7375, ഇമെയില്‍ rtereats@yromalabarsf.org.

Address: Chabot College, Performing Arts Theater, 25555 Hesperian Blvd, Hayward, CA 94545
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക