Image

ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍-5: തൊടുപുഴ കെ. ശങ്കര്‍)

Published on 09 August, 2014
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍-5: തൊടുപുഴ കെ. ശങ്കര്‍)
പദ്യം

18. സൂര്യേന്ദു ഭൗമബുധവാക്‌പതി കാവ്യസൗരി
സ്വര്‍ഭാനുകേതുദിവിഷത്‌പരിഷത്‌ പ്രധാനാ:
ത്വദ്ദാസദാസചരമാവതി ദാസദാസ:
ശ്രീ വെങ്കിടാചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ചൊവ്വാസ ബ്രഹസ്‌പതി, ശുക്രന്‍, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങളെല്ലാം അങ്ങയെ സേവനം ചെയ്‌ത്‌ ആനന്ദിപ്പിക്കാന്‍ കാത്തു നില്‍ക്കുകയാണ്‌. ശ്രീ വെങ്കിടാചലപതേ,ഉണരുക, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

പദ്യം

19. ത്വദ്‌പാദധൂളീഭരിത സ്ഥിരതോത്തമാംഹാ
സ്വര്‍ഗ്ഗാപവര്‍ഗ്ഗ നിരപേക്ഷ നിജാന്തരംഗാ:
കല്‌പാഗമാകച്ചയനാ കുലതാം ലഭന്തേ,
ശ്രീ വെങ്കിടാചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

ശ്രീ വെങ്കിടാചലപതേ, അങ്ങയുടെ പാദധൂളികളാല്‍ പവിത്രമാക്കപ്പെട്ടവരായ ഭക്തന്മാര്‍, അടുത്ത കല്‌പാഗമനത്തെപ്പറ്റിയോര്‍ത്ത്‌ വ്യാകുലചിത്തരായിക്കഴിയുന്നു. ആ സമയത്ത്‌ വെങ്കിടാചലമലയ്‌ക്ക്‌ മാഹാത്മ്യം നഷ്‌ടപ്പെടുമല്ലോ എന്നു ചിന്തിച്ചവര്‍ വിഷമിക്കുന്നു. വെങ്കിടാചലപതേ,ഉണരുക, ഭക്തജനങ്ങളെ അനുഹ്രഹിക്കുക. അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

പദ്യം

20. ത്വദ്‌ ഗോപുരാഗ്ര ശിഖരാണി നിരീക്ഷമാണാ:
സ്വര്‍ഗ്ഗാപവര്‍ഗ്ഗപദവീം പരമാംശ്രയന്താ
മര്‍ത്ത്യാ മനുഷ്യഭുവനേ മതിമാശ്രയന്തേ
ശ്രീ വെങ്കിടാചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

വെങ്കിടാചലപതേ, അവിടുത്തെ അമ്പലത്തിന്റെ ഗോപുരം കാണുമ്പോള്‍ സ്വര്‍ഗ്ഗലോകത്തിന്റെ മഹത്തായ പാതകള്‍ കാണുന്നൂ ഭക്തജനങ്ങള്‍. ഈ നരജന്മം അങ്ങയെ സേവനം ചെയ്യാന്‍ ലഭിച്ചത്‌ സൗഭാഗ്യമായി കരുതുന്നു. അല്ലയോ വെങ്കിടാചലപതേ,ഉണരുക,അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

പദ്യം

21. ശ്രീ ഭൂമിനായക ദയാദി ഗുണാമൃതാബ്‌ധേ
ദേവാദിദേവ, ജഗദേ, ശരണ്യമൂര്‍ത്തേ,
ശ്രീ മന്നനന്തഗരുഡാദിഭിരച്ചിതാംഘ്രേ
ശ്രീ വെങ്കിടാചലപതേ, തവ സുപ്രഭാതം!

അര്‍ത്ഥം

ശ്രീദേവിയുടേയും ഭൂമിയുടേയും പതിയായ പ്രഭോ, അങ്ങ്‌ ദയപോലെയുള്ള എല്ലാ ഗുണങ്ങളുടേയും ഇരിപ്പിടമാണല്ലോ. എല്ലാ ദേവതകളുടേയും നാഥനായ അങ്ങു മാത്രമാണ്‌ ഈ പ്രപഞ്ചത്തിന്റെ ആശ്രയം. അനന്തനും, ഗരുഡനും, ആരാധിക്കുന്ന വെങ്കിടാചലപതേ,ഉണരുക, അങ്ങേയ്‌ക്ക്‌ സുപ്രഭാതം!

(തുടരും....)

>>>നാലാം ഭാഗം വായിക്കുക....
ശ്രീ വെങ്കടേശ്വര സുപ്രഭാതം (സംസ്‌കൃതശ്ശോകങ്ങളും അതിന്റെ അര്‍ത്ഥവും മലയാളത്തില്‍-5: തൊടുപുഴ കെ. ശങ്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക