Image

അരിസോണയില്‍ ഓണാഘോഷം ഓഗസ്റ്റ്‌ 31 ന്‌

മനു നായര്‍ Published on 08 August, 2014
അരിസോണയില്‍ ഓണാഘോഷം ഓഗസ്റ്റ്‌ 31 ന്‌
ഫീനിക്‌സ്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായ പരിപാടികളോടെ ഓഗസ്റ്റ്‌ 31 ന്‌ ഞാറാഴ്‌ച ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റെറില്‍ വെച്ച്‌ കൊണ്ടാടാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ `ഓണം പൊന്നോണം 2014' എന്ന പേരിലാണ്‌ നടത്തപ്പെടുന്നത്‌.

ഉച്ചക്ക്‌ 11.30 ന്വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന്‌ കലാമേളയും സാംസ്‌കാരിക സമ്മേളനവും നടക്കും. കലാമേളയില്‍ ഓണപാട്ടുകള്‍, ലഘുനാടകം, നൃത്തൃനൃത്തങ്ങള്‍, മഹാബലി വരവേല്‌പ്‌, ചെണ്ടമേളം, തിരുവാതിര, പ്രസിദ്ധമായ ആറന്മുളവഞ്ചിപാട്ട്‌ തുടങ്ങികലാകേരളത്തിന്റെ പൈതൃകവുംപാരമ്പര്യവുംവിളിച്ചോതുന്നവിവിധപരിപാടികള്‍ അരങ്ങേറും. കൂടാതെ ഇന്ത്യന്‍ വസ്‌ത്രങ്ങളുടേയും ആഭരണങ്ങളുടേയും മററ്‌ കരകൗശലവസ്‌തുക്കളുടേയും പ്രദര്‍ശവും വില്‌പനയും, മഹാബലി വരവേല്‌പിനോടനുബന്ധമായി കേരളത്തിന്റെ തനതായ കലാരൂപങ്ങളായ, മയിലാട്ടം, കാവടിയാട്ടം, കളരിപയറ്റ്‌, പുലികളി, മലയാളിമങ്കഎന്നിവആഘോഷത്തെകൂടുതല്‌ വര്‍ണ്ണാഭമാക്കും.

ഇതിന്റെവിജയകരമായ നടത്തിപ്പിലേക്ക്‌ അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും, സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‌അറിയിച്ചു. കലാപരിപാടികള്‍ക്ക ്‌സ്‌മൃതി ജ്യോതിഷ്‌, ഓണസദ്യക്ക്‌ കൃഷ്‌ണകുമാര്‍പിള്ള, ഗിരിഷ്‌ചന്ദ്രന്‍, വേണുഗോപാല്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വംനല്‌കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മനു നായര്‍ 4803009189 / രാജേഷ്‌ ബാബ 6023173082.
അരിസോണയില്‍ ഓണാഘോഷം ഓഗസ്റ്റ്‌ 31 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക