Image

ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയില്‍ വി.ബി.എസും സണ്‍ഡേ സ്‌കൂള്‍ ദിനവും നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 08 August, 2014
ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയില്‍ വി.ബി.എസും സണ്‍ഡേ സ്‌കൂള്‍ ദിനവും നടത്തപ്പെട്ടു
ഫീനിക്‌സ്‌: ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ സണ്‍ഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള വി.ബി.എസ്‌ ജൂലൈ 24 മുതല്‍ 27 വരെ തീയതികളില്‍ നടത്തപ്പെട്ടു. ജൂലൈ 24-ന്‌ വൈകുന്നേരം 4 മണിക്ക്‌ പള്ളിയുടെ വികാരിയും പ്രസിഡന്റുമായ വികാരി റവ. ഫാ സജി മര്‍ക്കോസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടി വി.ബി.എസ്‌ ആരംഭിച്ചു. ജൂലൈ 27-ന്‌ വി. കുര്‍ബാനയ്‌ക്കുശേഷം കുട്ടികളുടെ വര്‍ണ്ണശബളമായ റാലിയോടുകൂടി പൊതു സമ്മേളനം ആരംഭിച്ചു. റവ.ഫാ. സജി മര്‍ക്കോസിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ജേക്കബ്‌ ജോണ്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന്‌ കുട്ടികള്‍ വി.ബി.എസ്‌ ഗാനങ്ങള്‍, സ്‌കിറ്റുകള്‍, വി. വേദപുസ്‌തകത്തില്‍ നിന്നും അവര്‍ പഠിച്ച പാഠങ്ങള്‍ എന്നിവ അവതരിപ്പിക്കുകയും ആര്‍ട്ട്‌ ആന്‍ഡ്‌ ക്രാഫ്‌റ്റിന്റെ പ്രദര്‍ശനം നടത്തുകയും ചെയ്‌തു.

റവ.ഫാ. സജി മര്‍ക്കോസിനോടൊപ്പം ഹെഡ്‌മിസ്‌ട്രസ്‌ റേച്ചല്‍ കുര്യന്‍, ടീച്ചര്‍മാരായ സുമ ജേക്കബ്‌, രേഖ ചെറിയാന്‍, എലിസബത്ത്‌ പോളി, കിരണ്‍ കുര്യന്‍ എന്നിവരും വി.ബി.എസ്‌ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കി. പള്ളി ഗായകസംഘാംഗങ്ങളായ രേഖ ചെറിയാന്‍, സിന്‍സി തോമസ്‌, കിരണ്‍ കുര്യന്‍ എന്നിവര്‍ കുട്ടികളുടെ ഗാനപരിശീലനത്തിന്‌ നേതൃത്വം നല്‍കി.

ദീര്‍ഘകാലം സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്ററായും ഇപ്പോള്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചറായും സേവനം അനുഷ്‌ഠിക്കുന്ന ടി.വി പൗലോസ്‌ `പ്രാര്‍ത്ഥന' എന്ന വിഷയത്തെക്കുറിച്ച്‌ കുട്ടികള്‍ക്ക്‌ ക്ലാസെടുത്തു. വി.ബിഎസിന്റെ വിജയത്തിനായി പള്ളി ട്രസ്റ്റി കുര്യന്‍ ഏബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ കെ.വി. ജോസഫ്‌. എന്നിവരോടൊപ്പം ബിജു പൗലോസ്‌, ഫ്രാങ്ക്‌ളിന്‍ പത്രോസ്‌, ഷെറി പോള്‍, ചെറിയാന്‍ ജേക്കബ്‌, വിനു ജേക്കബ്‌ എന്നിവര്‍ പ്രവര്‍ത്തിച്ചു.

ഓഗസ്റ്റ്‌ മൂന്നാം തീയതി വി. കുര്‍ബാനയ്‌ക്കുശേഷം റവ.ഫാ. സജി മര്‍ക്കോസിന്റെ അധ്യക്ഷതയില്‍ കുട്ടികള്‍ക്കായുള്ള സണ്‍ഡേ സ്‌കൂള്‍ ഡേ നടത്തപ്പെട്ടു. കുട്ടികള്‍ ഈ വേദിയില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

വി.ബി.എസും സണ്‍ഡേ സ്‌കൂള്‍ ഡേയും വിജയകരമായി നടത്തുവാന്‍ നേതൃത്വം നല്‍കിയ വികാരി ഫാ. സജി മര്‍ക്കോസിനും, ടീച്ചേഴ്‌സിനും, കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്‌ത മാതാപിതാക്കള്‍ക്കും, വിവിധ കലാപരിപാടികളിലൂടെ തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കിയ കുട്ടികള്‍ക്കും ഹെഡ്‌മിസ്‌ട്രസ്‌ റേച്ചല്‍ കുര്യന്‍ നന്ദി രേഖപ്പെടുത്തി.

ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയില്‍ വി.ബി.എസും സണ്‍ഡേ സ്‌കൂള്‍ ദിനവും നടത്തപ്പെട്ടു
ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയില്‍ വി.ബി.എസും സണ്‍ഡേ സ്‌കൂള്‍ ദിനവും നടത്തപ്പെട്ടു
ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയില്‍ വി.ബി.എസും സണ്‍ഡേ സ്‌കൂള്‍ ദിനവും നടത്തപ്പെട്ടു
ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയില്‍ വി.ബി.എസും സണ്‍ഡേ സ്‌കൂള്‍ ദിനവും നടത്തപ്പെട്ടു
ഫീനിക്‌സ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ പള്ളിയില്‍ വി.ബി.എസും സണ്‍ഡേ സ്‌കൂള്‍ ദിനവും നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക